Currency

പാല്‍ ഉത്പാദനം: സ്വയംപര്യാപ്തത നേടാനൊരുങ്ങി ഖത്തര്‍ പശുക്കളെ എത്തിച്ചു

സ്വന്തം ലേഖകന്‍Saturday, July 15, 2017 3:11 pm

ഖത്തര്‍ ജര്‍മനിയില്‍ നിന്ന് മുന്തിയ ഇനം പശുക്കളെ എത്തിച്ചു. ഫാമില്‍ ജര്‍മനിയിലെ കാലാവസ്ഥ ഒരുക്കിയാണ് ഇവയെ പരിപാലിക്കുക. 165 പശുക്കളെയാണ് ജര്‍മനിയില്‍ നിന്ന് ഖത്തര്‍ ഇറക്കുമതി ചെയ്തത്.

ദോഹ: പാല്‍ ഉല്‍പാദനരംഗത്ത് സ്വയംപര്യാപ്തത നേടാന്‍ ഖത്തര്‍ പശുക്കളെ ഇറക്കുമതി ചെയ്തു തുടങ്ങി. സൗദി സഖ്യരാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെ മറികടക്കാനായി ഖത്തര്‍ ജര്‍മനിയില്‍ നിന്ന് മുന്തിയ ഇനം പശുക്കളെ എത്തിച്ചു. ഫാമില്‍ ജര്‍മനിയിലെ കാലാവസ്ഥ ഒരുക്കിയാണ് ഇവയെ പരിപാലിക്കുക.

165 പശുക്കളെയാണ് ജര്‍മനിയില്‍ നിന്ന് ഖത്തര്‍ ഇറക്കുമതി ചെയ്തത്. ഖത്തര്‍ എയര്‍വെയ്‌സിന്റെ കാര്‍ഗോ വിമാനത്തില്‍ എത്തിച്ച പശുക്കളെ ഉമ്മുല്‍ ഹവായയിലെ ‘ബലദിന’ ഫാമിലാണ് പരിപാലിക്കുക. ആദ്യഘട്ടത്തില്‍ 4600 പശുക്കളാണ് ജര്‍മ്മനി, ഓസ്‌ട്രേലിയ, യു.എസ് എന്നിവിടങ്ങളില്‍ നിന്നെത്തുക. സ്വകാര്യ കമ്പനിയായ പവര്‍ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് ചെയര്‍മാന്‍ മൌതാസ് അല്‍ ഖയ്യാത്താണ് ഈ പരീക്ഷണത്തിന് മുന്‍കൈയെടുക്കുന്നത്.

80ലക്ഷം ഡോളര്‍ ചെലവിട്ടാണ് പശുക്കളെ കൊണ്ടുവരുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ മെയ്ഡ് ഇന്‍ ഖത്തര്‍ പാലും പാലുല്‍പ്പന്നങ്ങളും വിപണിയിലെത്തിത്തുടങ്ങുമെന്ന് ബലദിന സിഇഒ ജോണ്‍ ജോസഫ് ഡോര്‍ പറഞ്ഞു. അടുത്ത ഘട്ടത്തില്‍ എത്തുന്ന ആറായിരം പശുക്കള്‍ക്കായുള്ള ഫാം ഹൗസിന്റെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x