Currency

ഒമാനിലെത്തിയ സഞ്ചാരികളുടെ എണ്ണത്തില്‍ ഇന്ത്യക്കാര്‍ രണ്ടാമത്

സ്വന്തം ലേഖകന്‍Sunday, July 16, 2017 11:43 am

ജിസിസി രാഷ്ട്രങ്ങളില്‍ നിന്നുള്ളവരാണ് സഞ്ചാരികളില്‍ ഒന്നാമത്. മെയ് മാസത്തില്‍ മാത്രം എത്തിയത് 191,000 പേരാണ്. ഇതില്‍ 47.4 ശതമാനം ജിസിസി രാഷ്ട്രങ്ങളില്‍ നിന്നുള്ളവരാണ്. 13.5 ശതമാനമാണ് ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണം.

മസ്‌കത്ത്: ഒമാനിലെത്തിയ സഞ്ചാരികളുടെ എണ്ണത്തില്‍ ഇന്ത്യക്കാര്‍ രണ്ടാമത്. ഈ വര്‍ഷത്തെ ആദ്യ അഞ്ച് മാസങ്ങളില്‍ ഒമാനിലെത്തിയ സഞ്ചാരികളുടെ എണ്ണത്തിലാണ് ഇന്ത്യക്കാര്‍ രണ്ടാം സ്ഥാനത്ത് എത്തിയത്. 13 ലക്ഷം സഞ്ചാരികളാണ് ഇക്കാലയളവില്‍ ഒമാനില്‍ എത്തിയത്. ദേശീയ സ്ഥിതി വിവര മന്ത്രാലയം പുറത്തിറക്കിയ ടൂറിസം സൂചിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ജിസിസി രാഷ്ട്രങ്ങളില്‍ നിന്നുള്ളവരാണ് സഞ്ചാരികളില്‍ ഒന്നാമത്. മെയ് മാസത്തില്‍ മാത്രം എത്തിയത് 191,000 പേരാണ്. ഇതില്‍ 47.4 ശതമാനം ജിസിസി രാഷ്ട്രങ്ങളില്‍ നിന്നുള്ളവരാണ്. 13.5 ശതമാനമാണ് ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണം. ബ്രിട്ടീഷ്, ഫിലിപ്പൈന്‍സ് സ്വദേശികളാണ് തൊട്ടുപിന്നില്‍.

ത്രിനക്ഷത്രം മുതല്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ വരെ ആദ്യ അഞ്ചുമാസ കാലയളവില്‍ 91 ദശലക്ഷം റിയാല്‍ വരുമാനമായി ലഭിച്ചപ്പോള്‍ മെയ് മാസത്തില്‍ മാത്രം 14 ദശലക്ഷം റിയാലാണ് ലഭിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x