Currency

ഒമാന്‍ തൊഴില്‍രംഗത്ത് സ്ത്രീസാന്നിധ്യം വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍Sunday, July 16, 2017 1:00 pm

മസ്‌കത്ത്: രാജ്യത്തെ തൊഴില്‍ വിപണിയില്‍ വരുംവര്‍ഷങ്ങളില്‍ സ്ത്രീകള്‍ക്കു കൂടുതല്‍ പ്രാതിനിധ്യം ലഭിക്കുമെന്നു റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷാദ്യത്തില്‍ത്തന്നെ പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീ തൊഴിലന്വേഷകരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നാണു ദേശീയ സ്ഥിതിവിവര വിഭാഗത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. സ്ത്രീ തൊഴിലന്വേഷകരുടെ എണ്ണം 60 ശതമാനത്തിലധികമാണ് വര്‍ധിച്ചിട്ടുള്ളത്. 2017ലെ ആദ്യ മൂന്നു മാസങ്ങളില്‍ 12,216 പുരുഷ തൊഴിലന്വേഷകരുള്ളപ്പോള്‍ സ്ത്രീ തൊഴിലന്വേഷകരുടെ എണ്ണം 22,030 ആയിരുന്നു.

തൊഴിലന്വേഷകരായ 63 ശതമാനം സ്ത്രീകള്‍ക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യത തൊഴില്‍ കമ്പോളത്തിന്റെ ആവശ്യകത അനുസരിച്ചാണെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തൊഴില്‍ മേഖലയിലെ സ്ത്രീസാന്നിധ്യം വര്‍ധിക്കുന്ന കാലം വിദൂരമല്ലെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x