Currency

രാജ്യത്ത് സാമ്പത്തികമാന്ദ്യം തുടരുമെന്ന് ഒമാന്‍ സെന്‍ട്രല്‍ ബാങ്ക്

സ്വന്തം ലേഖകന്‍Tuesday, July 18, 2017 12:09 pm

ഞായറാഴ്ച പുറത്തിറക്കിയ 2016 ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് സെന്‍ട്രല്‍ ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മാന്ദ്യം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഹ്രസ്വകാലത്തേക്ക് നേരിടാന്‍ രാജ്യം പര്യാപ്തമാണെന്നും സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.

ഒമാന്‍: രാജ്യത്തെ സമ്പദ്ഘടനയില്‍ അനുഭവപ്പെടുന്ന മാന്ദ്യം ഈ വര്‍ഷവും തുടരുമെന്ന് ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ഞായറാഴ്ച പുറത്തിറക്കിയ 2016 ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് സെന്‍ട്രല്‍ ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മാന്ദ്യം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഹ്രസ്വകാലത്തേക്ക് നേരിടാന്‍ രാജ്യം പര്യാപ്തമാണെന്നും സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.

എണ്ണവിലയില്‍ ചെറിയ വര്‍ധനവിന് സാധ്യത ഉണ്ടെങ്കില്‍ ഒമാന്‍ എണ്ണവില പ്രതീക്ഷിത നിലവാരത്തില്‍ നിന്ന് താഴെ തന്നെ തുടരാനാണ് സാധ്യത. ഇതുവഴി ധനകമ്മി കുറക്കുന്ന നടപടികളുടെയും എണ്ണയിതര മേഖലയുടെയും വളര്‍ച്ചാവേഗം കുറയുന്നത് സമ്പദ്ഘടനയില്‍ പ്രതിഫലിക്കും.

രാജ്യത്തിന്റെ സമ്പദ്ഘടനയുടെ ആരോഗ്യത്തിന്റെ അടിസ്ഥാനമായ കറന്റ് അക്കൗണ്ട് ബാലന്‍സിലും നീക്കിയിരിപ്പ് ധനത്തിലും തുടര്‍ച്ചയായ രണ്ടാം വര്‍ഷവും രണ്ട് വിഭാഗങ്ങളിലും കമ്മി രേഖപ്പെടുത്തി. ഹൈഡ്രോകാര്‍ബണ്‍ മേഖലയില്‍ നിന്നുള്ള വരുമാനത്തില്‍ വലിയ ഇടിവുണ്ടായപ്പോള്‍ ഇതര മേഖലയില്‍ ചെറിയ വര്‍ധനവ് മാത്രമാണ് ദൃശ്യമായത്.

വിപണിവില അടിസ്ഥാനമാക്കിയുള്ള നോമിനല്‍ ജി.ഡി.പി കഴിഞ്ഞ വര്‍ഷം 5.1 ലാണ് എത്തി നില്‍ക്കുന്നത്. പണപെരുപ്പത്തില്‍ 1.1 ശതമാനത്തിന്റെയും വര്‍ധനവുണ്ടായി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x