Currency

ഒമാനില്‍ നിന്ന് വിദേശത്തേക്കുള്ള പണമൊഴുക്ക് കുറഞ്ഞതായി റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍Wednesday, July 19, 2017 12:51 pm

ഒമാനില്‍ ജോലി ചെയ്യുന്ന വിദേശതൊഴിലാളികള്‍ ധനവിനിമയ സ്ഥാപനങ്ങള്‍ വഴി തങ്ങളുടെ മാതൃരാജ്യത്തേക്ക് അയച്ച പണത്തില്‍ 6.5 ശതമാനത്തിന്റെ കുറവാണ് 2015നെ അപേക്ഷിച്ച് ഉണ്ടായതെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2015ല്‍ 4.2 ശതകോടി റിയാലായിരുന്നു വിദേശതൊഴിലാളികള്‍ നാട്ടിലേക്ക് അയച്ചിരുന്നതെങ്കില്‍ കഴിഞ്ഞ വര്‍ഷം ഈ തുക 3.95 ശതകോടി റിയാലായാണ് കുറഞ്ഞത്.

മസ്‌കത്ത്: കഴിഞ്ഞ വര്‍ഷം ഒമാനില്‍ നിന്ന് വിദേശത്തേക്കുള്ള പണമൊഴുക്ക് കുറഞ്ഞതായി റിപ്പോര്‍ട്ട്. സാമ്പത്തിക മാന്ദ്യവും ഉയരുന്ന ജീവിതചെലവും മൂലമാണ് ഒമാനില്‍നിന്ന് വിദേശത്തേക്കുള്ള പണമൊഴുക്ക് കുറഞ്ഞതെന്ന് ഒമാന്‍ സെന്‍ട്രല്‍ ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഒമാനില്‍ ജോലി ചെയ്യുന്ന വിദേശതൊഴിലാളികള്‍ ധനവിനിമയ സ്ഥാപനങ്ങള്‍ വഴി തങ്ങളുടെ മാതൃരാജ്യത്തേക്ക് അയച്ച പണത്തില്‍ 6.5 ശതമാനത്തിന്റെ കുറവാണ് 2015നെ അപേക്ഷിച്ച് ഉണ്ടായതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

2015ല്‍ 4.2 ശതകോടി റിയാലായിരുന്നു വിദേശതൊഴിലാളികള്‍ നാട്ടിലേക്ക് അയച്ചിരുന്നതെങ്കില്‍ കഴിഞ്ഞ വര്‍ഷം ഈ തുക 3.95 ശതകോടി റിയാലായാണ് കുറഞ്ഞത്. 2010ല്‍ ക്രമമായ വളര്‍ച്ചയാണ് വിദേശത്തേക്ക് അയയ്ക്കുന്ന പണത്തിന്റെ കാര്യത്തില്‍ ഉണ്ടായിരുന്നത്. ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് ഒമാനില്‍ ജോലി ചെയ്യുന്നവരില്‍ കൂടുതല്‍ പേരും ബംഗ്ലാദേശികളാണ്, ഇന്ത്യക്കാരാണ് രണ്ടാമത്.

പ്രവാസികളുടെ തൊഴില്‍ ലഭ്യത 9.3 ശതമാനം വര്‍ധിച്ചപ്പോള്‍ സ്വദേശികളുടേതില്‍ 6.4 ശതമാനത്തിന്റെ വര്‍ധനവ് മാത്രമാണ് ഉണ്ടായത്. സര്‍ക്കാര്‍ മേഖലയിലും വിദേശികള്‍ക്കാണ് കഴിഞ്ഞ വര്‍ഷം കൂടുതല്‍ തൊഴില്‍ ലഭിച്ചത്. വിദേശി തൊഴില്‍ ലഭ്യതയില്‍ 5.6 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. സ്വദേശി വിഭാഗത്തിലെ തൊഴില്‍ ലഭ്യതയിലുണ്ടായത് 0.6 ശതമാനത്തിന്റെ വര്‍ധനവാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x