
ദോഹ: ഖത്തറിന്റെ ബി.ഇന്‍ സ്പോര്‍സ് നെറ്റ്വര്‍ക്ക് യുഎഇയില്‍ ലഭ്യമായിത്തുടങ്ങി. അല്‍ജസീറയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ചാനലാണിത്. ഗള്‍ഫ് പ്രതിസന്ധി ആരംഭിച്ചതിന് പിന്നാലെ ബി.ഇന്‍ ഉള്‍പ്പെടെയുള്ള ഖത്തറില്‍ നിന്നുള്ള എല്ലാ ചാനലുകളും യുഎഇ ബ്ലോക്ക് ചെയ്തിരുന്നു.
യുഎഇയിലെ പ്രധാന ടെലികോം സേവന ദാതാക്കളായ ഡു, ഇത്തിസലാത്ത് എന്നിവയില്‍ ബിഇന്‍ ലഭ്യമാവുന്നുണ്ടെന്ന് എഎഫ്പി റിപോര്‍ട്ട് ചെയ്തു. നേരത്തെ ഇക്കാര്യം അറിയിച്ച് ഇത്തിസലാത്ത് ഉപഭോക്താക്കള്‍ക്ക് ഇമെയില്‍ അയച്ചിരുന്നു. ജൂലൈ 22 മുതല്‍ ചാനല്‍ ലഭ്യമാവുമെന്നായിരുന്നു അറിയിച്ചിരുന്നത്. സാധാരണ ഗതിയിലുള്ള ചാര്‍ജാണ് ഈടാക്കുകയെന്നും അറിയിപ്പില്‍ പറയുന്നു.
എന്നാല്‍ ബിഇന്‍ വീണ്ടും ലഭ്യമാക്കാനുള്ള കാരണമെന്താണെന്ന് വ്യക്തമല്ല. ജൂണ്‍ അഞ്ചിന് അറബ് രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെ ഖത്തറില്‍ നിന്നുള്ള മുഴുവന്‍ ചാനലുകള്‍ക്കും യുഎഇ വിലക്കേര്‍പ്പെടുത്തിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.