Currency

ലോകത്തിലെ ഏറ്റവും വലിയ കാര്‍ഷിക നഗരം ദോഹയില്‍ ഒരുക്കുന്നു

സ്വന്തം ലേഖകന്‍Wednesday, July 26, 2017 6:54 am

കാര്‍ഷിക ഉല്‍പാദനം, ക്ഷീര കൃഷി, മത്സ്യ കൃഷി, ഇറച്ചിക്ക് വേണ്ടിയുള്ള മൃഗം വളര്‍ത്തല്‍ തുടങ്ങി വിവിധ കാര്‍ഷിക മേഖലകളെ കൂട്ടിയിണക്കിയുള്ള ബഹുമുഖ പദ്ധതിയാണ് അംഗീകാരത്തിന് സമര്‍പ്പിച്ചിട്ടുള്ളത്.

ദോഹ: ലോകത്തിലെ ഏറ്റവും വലിയ കാര്‍ഷിക നഗരം ഖത്തറില്‍ ഒരുക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചു. പദ്ധതി അംഗീകാരത്തിനായി സമര്‍പ്പിച്ചതായും ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിനുള്ള അംഗീകാരം ഉടന്‍ ലഭിക്കുമെന്നും ചേംബര്‍ ഓഫ് കോമേഴ്‌സ് അംഗവും ഖത്തറിലെ പ്രമുഖ വ്യവസായിയുമായ മുഹമ്മദ് അഹ്മദ് അല്‍ഉബൈദിലി അറിയിച്ചു.

കാര്‍ഷിക ഉല്‍പാദനം, ക്ഷീര കൃഷി, മത്സ്യ കൃഷി, ഇറച്ചിക്ക് വേണ്ടിയുള്ള മൃഗം വളര്‍ത്തല്‍ തുടങ്ങി വിവിധ കാര്‍ഷിക മേഖലകളെ കൂട്ടിയിണക്കിയുള്ള ബഹുമുഖ പദ്ധതിയാണ് അംഗീകാരത്തിന് സമര്‍പ്പിച്ചിട്ടുള്ളത്. പാരമ്പര്യേതര ഊര്‍ജം അടിസ്ഥാനമാക്കി നഗരത്തിലെ റീസൈക്ലിംഗ് സംവിധാനം കാര്‍ഷിക മാലിന്യങ്ങളെ കൂടി സംസ്‌കരിക്കുന്നതിനുള്ള സംവിധാനത്തോടെ വിപുലപ്പെടുത്താനും പുതിയ പദ്ധതിയില്‍ നിര്‍ദേശമുണ്ട്.

പദ്ധതിയുടെ പഠനത്തിനായി അഞ്ച് വര്‍ഷമാണ് ഉപയോഗിച്ചത്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ നിരവധി സ്വദേശിവിദേശി കമ്പനികള്‍ക്ക് നേട്ടം ലഭിക്കുമെന്ന് ഉബൈദലി അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x