സൗദി സഖ്യ രാഷ്ട്രങ്ങള്‍ തുടങ്ങിവെച്ച ഉപരോധം തുടരുന്ന സാഹചര്യത്തില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മുന്നോട്ടുവെച്ച മധ്യസ്ഥ നിര്‍ദ്ധേശങ്ങള്‍ ഉപരോധ രാഷ്ടങ്ങള്‍ അംഗീകരിച്ചിരുന്നില്ല. തുടര്‍ന്നാണ് ഐക്യരാഷ്ട്ര സഭയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ സന്ദേശം യുഎന്നിനു കൈമാറിയത്.
ദോഹ: സൗദിയടക്കമുള്ള അറബ് രാജ്യങ്ങള്‍ ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഒന്നര മാസത്തിലധികമായി തുടരുന്ന സാഹചര്യത്തില്‍ അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്ര സഭ ഇടപെടണമെന്ന് ഖത്തര്‍. സൗദി സഖ്യ രാഷ്ട്രങ്ങള്‍ തുടങ്ങിവെച്ച ഉപരോധം തുടരുന്ന സാഹചര്യത്തില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മുന്നോട്ടുവെച്ച മധ്യസ്ഥ നിര്‍ദ്ധേശങ്ങള്‍ ഉപരോധ രാഷ്ടങ്ങള്‍ അംഗീകരിച്ചിരുന്നില്ല. തുടര്‍ന്നാണ് ഐക്യരാഷ്ട്ര സഭയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ സന്ദേശം യുഎന്നിനു കൈമാറിയത്.
യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസിന്, അറ്റോര്‍ണി ജനറല്‍ ഡോ.അലി ബിന്‍ ഫെത്തിയാസ് അല്‍ മാരി നേരിട്ടാണ് അമീറിന്റെ സന്ദേശം നല്‍കിയത്. പ്രശ്നം പരിഹരിക്കാന്‍ യു.എന്‍ അടിയന്തരമായി ഇടപെടണമെന്ന് ന്യൂയോര്‍ക്ക് സന്ദര്‍ശിക്കുന്ന ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന് അല്‍താനിയും ആവശ്യപ്പെട്ടു. അന്റോണിയോ ഗുട്ടെറസുമായും യു.എന്‍ ജനറല്‍ അസംബ്ലി പ്രസിഡന്റ് പീറ്റര്‍ തോംസണുമായും കൂടിക്കാഴ്ച നടത്തിയ അദ്ദേഹം നിലവിലെ പ്രതിസന്ധി സംബന്ധിച്ചുള്ള വിവരങ്ങളും ചര്‍ച്ച ചെയ്തു.
യു.എന്നിന്റെ എല്ലാ സംവിധാനങ്ങള്‍ക്കും പ്രശ്നത്തില്‍ ഇടപെട്ട് പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നും ശൈഖ് മുഹമ്മദ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള സന്നദ്ധത പത്തിലധികം തവണ ഖത്തര്‍ പ്രകടമാക്കിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.