ഇന്ത്യന്‍ സ്‌കൂള്‍ ബിഒഡിക്ക് കീഴിലാണ് രാജ്യത്തെ 19 ഇന്ത്യന്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ ഗുബ്ര ഇന്ത്യന്‍ സ്‌കൂളില്‍ ഇതിനോടകം ക്ലാസുകള്‍ ആരംഭിച്ചിട്ടുണ്ട്. മറ്റു സ്‌കൂളുകള്‍ ഓഗസ്റ്റ് ആദ്യത്തില്‍ ക്ലാസുകള്‍ തുറക്കും.
മസ്‌കത്ത്: വേനലവധിക്കാലത്തിന് ശേഷം ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ ക്ലാസുകളാരംഭിക്കുന്നു. തലസ്ഥാനത്തെ ആറ് ഇന്ത്യന്‍ സ്‌കൂളുകള്‍ അടക്കം 2017-18 വര്‍ഷത്തെ അദ്ധ്യയന കാലം നേരത്തെ ആരംഭിച്ചിരുന്നു. എന്നാല്‍ അറബിക് കലണ്ടര്‍ കൂടി പരിഗണിച്ച് പരീക്ഷയും വേനലവധിയും രണ്ട് സമയങ്ങളിലായാണ് നല്‍കിയിരുന്നത്. രണ്ട് മാസക്കാലത്തെ വേനലവധി മെയ് അവസാനത്തിലും ജൂണ്‍ ആദ്യത്തിലുമായാണ് നല്‍കിയത്. അഡ്മിഷന്‍ നടപടികളെല്ലാം നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു.
ഇന്ത്യന്‍ സ്‌കൂള്‍ ബിഒഡിക്ക് കീഴിലാണ് രാജ്യത്തെ 19 ഇന്ത്യന്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ ഗുബ്ര ഇന്ത്യന്‍ സ്‌കൂളില്‍ ഇതിനോടകം ക്ലാസുകള്‍ ആരംഭിച്ചിട്ടുണ്ട്. മറ്റു സ്‌കൂളുകള്‍ ഓഗസ്റ്റ് ആദ്യത്തില്‍ ക്ലാസുകള്‍ തുറക്കും. അവധിക്കാലം സ്വദേശത്ത് ആഘോഷിക്കാന്‍ നാട്ടിലേക്ക് തിരിച്ച വിദ്യാര്‍ഥികളെല്ലാം രാജ്യത്തേക്ക് തിരികെ വന്നുകൊണ്ടിരിക്കുകയാണ്.
അതേസമയം സ്‌കൂള്‍ തുറക്കുന്നതിന്റെ നിശ്ചിത ദിവസം മുമ്പ് സ്‌കൂളുകളില്‍ തിരിച്ചെത്തണമെന്ന മാനേജ്മെന്റ് നിര്‍ദേശത്തെ തുടര്‍ന്ന് അധ്യാപകര്‍ നേരത്തെ തന്നെ തിരിച്ചെത്തിയിട്ടുണ്ട്. പുതിയ അധ്യായന വര്‍ഷത്തെ വരവേല്‍ക്കാന്‍ ക്ലാസ് മുറികളും കാമ്പസും ഒരുങ്ങിക്കഴിഞ്ഞിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.