Currency

ദോഹ മെട്രോയ്ക്കുള്ള ആദ്യ വൈദ്യുത സബ്സ്റ്റേഷന്‍ പൂര്‍ത്തിയായി

സ്വന്തം ലേഖകന്‍Sunday, July 30, 2017 11:51 am

അല്‍ തുമാമയിലെ സുപ്പര്‍ സബ്സ്റ്റേഷനില്‍നിന്നും റാസ് അബു ഫോണ്ടാസിലെ വൈദ്യുത നിലയത്തില്‍നിന്നും ഈ സബ്സ്റ്റേഷനിലേക്കു വൈദ്യുതിയെത്തിക്കാനാവും. 132, 33 കിലോവാട്ടുകളുടെ രണ്ടു വ്യത്യസ്ത വൈദ്യുതവിതരണ ശൃംഖലയാണ് ഈ സബ്സ്റ്റേഷനിലുള്ളത്.

ദോഹ: ദോഹ മെട്രോയ്ക്കുള്ള ആദ്യ വൈദ്യുത സബ്സ്റ്റേഷന്‍ പൂര്‍ത്തിയായി. റാസ് അബു ഫോണ്ടാസിലാണ് സബ്‌സ്‌റ്റേഷന്‍ നിര്‍മിച്ചിരിക്കുന്നത്. പ്രത്യേക വാര്‍ത്താക്കുറിപ്പില്‍ കഹ്റാമ (ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പറേഷന്‍) യാണ് ഇക്കാര്യം അറിയിച്ചത്.

ദോഹ മെട്രോയുടെ സ്റ്റേഷനുകള്‍ക്കും ഖത്തര്‍ റെയിലിന്റെ ഭാവി പദ്ധതികള്‍ക്കും ആവശ്യമായ വൈദ്യുതി ഇവിടെ നിന്നാവും നല്‍കുകയെന്ന് കഹ്റാമ വ്യക്തമാക്കി. പതിനാറുമാസംകൊണ്ടാണു പുതിയ സബ്സ്റ്റേഷന്‍ പൂര്‍ത്തിയാക്കിയത്. അല്‍ തുമാമയിലെ സുപ്പര്‍ സബ്സ്റ്റേഷനില്‍നിന്നും റാസ് അബു ഫോണ്ടാസിലെ വൈദ്യുത നിലയത്തില്‍നിന്നും ഈ സബ്സ്റ്റേഷനിലേക്കു വൈദ്യുതിയെത്തിക്കാനാവും. 132, 33 കിലോവാട്ടുകളുടെ രണ്ടു വ്യത്യസ്ത വൈദ്യുതവിതരണ ശൃംഖലയാണ് ഈ സബ്സ്റ്റേഷനിലുള്ളത്.

ഇതിനുപുറമേ 220, 132, 33 കെവിയുടെ ഓരോ സബ്സ്റ്റേഷനുകള്‍കൂടി നിര്‍മിക്കുമെന്നും കഹ്റാമ വ്യക്തമാക്കി. ചെറിയ അപകടം പോലുമില്ലാതെയാണു നിര്‍മാണജോലികള്‍ പൂര്‍ത്തിയാക്കിയതെന്നും കഹ്റാമ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x