Currency

വുഖൈര്‍ ലിങ്ക് റോഡില്‍ നിന്നു ജി റിങ് റോഡിലേക്ക് പ്രവേശനമില്ല

സ്വന്തം ലേഖകന്‍Wednesday, August 2, 2017 12:19 pm

ദോഹ എക്‌സ്പ്രസ് ഹൈവേയുടെ ഭാഗമായ വടക്കോട്ടുള്ള റോഡുകള്‍ തുറക്കുന്നതിന്റെ ഭാഗമായി ഈ വഴി ഇന്ന് മുതല്‍ പൂര്‍ണമായും അടയ്ക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പായ അഷ്ഗാല്‍ അറിയിച്ചു.

ദോഹ: വുഖൈര്‍ ലിങ്ക് റോഡില്‍ നിന്നു ജി റിങ് റോഡിലേക്ക് ഇനി പ്രവേശിക്കാനാവില്ല. ദോഹ എക്‌സ്പ്രസ് ഹൈവേയുടെ ഭാഗമായ വടക്കോട്ടുള്ള റോഡുകള്‍ തുറക്കുന്നതിന്റെ ഭാഗമായി ഈ വഴി ഇന്ന് മുതല്‍ പൂര്‍ണമായും അടയ്ക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പായ അഷ്ഗാല്‍ അറിയിച്ചു.

വുഖൈര്‍ നിവാസികള്‍ കോര്‍ണിഷ് ഭാഗത്തേക്കു പോകുന്നതിനായി അല്‍ വുഖൈര്‍ സ്ട്രീറ്റിലെ റൗണ്ട്എബൗട്ടില്‍ എത്തി അല്‍ വക്രയിലേക്കുള്ള റോഡിലൂടെ പുറത്തേക്കു കടക്കണം. അവിടെ നിന്നു മുന്നോട്ടു പോയി അല്‍ വക്ര ആശുപത്രിയുടെ സമീപത്തുള്ള റൗണ്ട് എബൗട്ടില്‍ നിന്ന് യു ടേണ്‍ എടുത്ത് ഏകദേശം 1.5 കിലോമീറ്റര്‍ മുന്നോട്ടു പോയി വലത്തേക്കു തിരിഞ്ഞ് ദോഹ എക്‌സ്പ്രസ് ഹൈവേയുടെ വടക്കോട്ടു പോകുന്ന റോഡില്‍ പ്രവേശിക്കണം. എക്‌സ്പ്രസ് ഹൈവേയില്‍ ജി റിങ് റോഡ് ഭാഗത്തേക്കു മുന്നോട്ടു പോയി വലത്തോട്ടു തിരിഞ്ഞ് ദോഹയിലേക്കു പോകാം.

ഇന്‍ഡസ്ട്രിയല്‍ ഏരിയ, സല്‍വ റോഡ് എന്നിവിടങ്ങളിലേക്കു പോകുന്ന വുഖൈര്‍ നിവാസികള്‍ അല്‍ വുഖൈര്‍ സ്ട്രീറ്റിലെ റൗണ്ട് എബൗട്ടില്‍ നിന്നു പടിഞ്ഞാറോട്ടു തിരിഞ്ഞ് ഹമദ് തുറമുഖ റോഡിലേക്കു പോകാവുന്നതാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x