സോഹാര്‍ എയര്‍പോര്‍ട്ടിന്റെ ഷെഡ്യൂളില്‍ എയര്‍ അറേബ്യയുടെ രണ്ട് വിമാനങ്ങള്‍ കൂടി ചേര്‍ത്തതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍(പിഎസിഎ) അറിയിച്ചു. ആഴ്ചയില്‍ രണ്ട് വിമാനങ്ങളാണ് സര്‍വീസിനായി കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.
മസ്കത്ത്: സോഹാറിനും ഷാര്‍ജയ്ക്കുമിടയില്‍ എയര്‍ അറേബ്യയുടെ രണ്ട് വിമാനങ്ങള്‍ കൂടി സര്‍വീസ് നടത്തും. സോഹാര്‍ എയര്‍പോര്‍ട്ടിന്റെ ഷെഡ്യൂളില്‍ എയര്‍ അറേബ്യയുടെ രണ്ട് വിമാനങ്ങള്‍ കൂടി ചേര്‍ത്തതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍(പിഎസിഎ) അറിയിച്ചു. ആഴ്ചയില്‍ രണ്ട് വിമാനങ്ങളാണ് സര്‍വീസിനായി കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.
സോഹാറിനും ഷാര്‍ജയ്ക്കുമിടയില്‍ രണ്ട് വിമാനങ്ങള്‍ കൂടി സര്‍വീസ് നടത്തുന്നതിന് വ്യവസ്ഥ ചെയ്തതായി പിഎസിഎ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. ഇതോടെ ആഴ്ചയില്‍ സോഹാറിനും ഷാര്‍ജക്കുമിടയിലുള്ള എയര്‍ അറേബ്യയുടെ വിമാനങ്ങളുടെ എണ്ണം ആറായതായി പിഎസിഎ കൂട്ടിച്ചേര്‍ത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.