പുതിയ പെട്രോള്‍ സ്റ്റേഷനുകള്‍ രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലായാണ് തുറക്കുന്നത്. കഴിഞ്ഞ വര്‍ഷം സഞ്ചരിക്കുന്ന പെട്രോള്‍ സ്റ്റേഷനുകള്‍ ഉള്‍പ്പെടെ 19 എണ്ണം തുറന്നിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയിലാണ് അബു നഖ്‌ലയില്‍ പുതിയ പെട്രോള്‍ സ്റ്റേഷന്‍ തുറന്നത്.
ദോഹ: 2020 ഓടെ രാജ്യത്ത് നൂറ് പെട്രോള്‍ സ്റ്റേഷനുകള്‍ തുറക്കും. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി വുകൂദ് അധികൃതര്‍ അറിയിച്ചു. സൗദി സഖ്യത്തിന്റെ സാമ്പത്തിക ഉപരോധം വുകൂദിന്റെ വിപുലീകരണ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും നിശ്ചിത ഷെഡ്യൂള്‍ പ്രകാരം പുതിയ പെട്രോള്‍ സ്റ്റേഷനുകള്‍ തുറക്കാനുള്ള നിര്‍മാണ ജോലികള്‍ പുരോഗമിക്കുകയാണെന്നും കമ്പനി വ്യക്തമാക്കി.
നേരത്തെ നിരവധി സ്വകാര്യ പെട്രോള്‍ സ്റ്റേഷനുകള്‍ അടച്ചതിനെ തുടര്‍ന്ന് ഇന്ധനം നിറയ്ക്കാനുള്ള വാഹനങ്ങളുടെ തിരക്ക് അനിയന്ത്രിതമായിരുന്നു. പുതിയ പെട്രോള്‍ സ്റ്റേഷനുകള്‍ രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലായാണ് തുറക്കുന്നത്. കഴിഞ്ഞ വര്‍ഷം സഞ്ചരിക്കുന്ന പെട്രോള്‍ സ്റ്റേഷനുകള്‍ ഉള്‍പ്പെടെ 19 എണ്ണം തുറന്നിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയിലാണ് അബു നഖ്‌ലയില്‍ പുതിയ പെട്രോള്‍ സ്റ്റേഷന്‍ തുറന്നത്.
അതിനുശേഷം ഉം ഗുവെയ്‌ലിനയിലും പെട്രോള്‍ സ്റ്റേഷന്‍ തുറന്നിരുന്നു. നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 57 പെട്രോള്‍ സ്റ്റേഷനുകളാണ് വുകൂദിനുള്ളത്. പെട്രോള്‍ സ്റ്റേഷനുകള്‍ നിര്‍മിക്കാനായി നാല്‍പ്പത് പ്ലോട്ടുകള്‍ക്ക് കൂടി അനുമതി തേടാനായി സര്‍ക്കാരുമായി ചര്‍ച്ചയിലാണെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.