Currency

ഖത്തറില്‍ വിദേശികള്‍ക്ക് സ്ഥിരം ഐഡി അനുവദിക്കാന്‍ മന്ത്രിസഭയുടെ അംഗീകാരം

സ്വന്തം ലേഖകന്‍Friday, August 4, 2017 2:40 pm

ദോഹ: രാജ്യത്തെ വിദേശികള്‍ക്ക് നിബന്ധനകളോട് കൂടി സ്ഥിരം ഐഡി അനുവദിക്കാന്‍ തീരുമാനം. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗം ഇതുസംബന്ധിച്ച ബില്ലിന് അംഗീകാരം നല്‍കി.

പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഇതുവരെ സ്വദേശികള്‍ക്ക് അനുവദിക്കപ്പെട്ട നിരവധി ആനുകൂല്യങ്ങള്‍ വിദേശികള്‍ക്കും ലഭ്യമാകും. വിദേശികളെ വിവാഹം ചെയ്ത സ്വദേശികളുടെ മക്കള്‍, രാജ്യത്തിന് വേണ്ടി മികച്ച സേവനം അര്‍പ്പിച്ച വിദേശികള്‍, രാജ്യത്തിന് ആവശ്യമാണെന്ന് ബോധ്യപ്പെട്ട വിദേശികള്‍ എന്നീ മൂന്ന് വിഭാഗങ്ങളിലുള്ളവര്‍ക്കായിരിക്കും സ്ഥിരം ഐഡി നല്‍കുക.

വിദ്യാഭ്യാസം, ആരോഗ്യ പരിചരണം എന്നിവയ്ക്ക് പുറമെ സ്വന്തമായി ഭൂമി വാങ്ങാനുള്ള അവസരം, സ്‌പോണ്‍സറില്ലാതെ നിര്‍ണയിക്കപ്പെട്ട വ്യാപാരങ്ങളില്‍ ഏര്‍പ്പെടാനുള്ള അനുമതി തുടങ്ങിയ ആനുകൂല്യങ്ങള്‍ക്ക് സ്ഥിരം ഐഡിയുള്ളവര്‍ അര്‍ഹനായിരിക്കും. വിദേശികളെ സംബന്ധിച്ചുള്ള നിയമത്തിലെ നിര്‍ണായക മാറ്റമാണ് പുതിയ നിയമം. തീരുമാനത്തിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x