Currency

കിഷ് ദ്വീപില്‍ നിന്ന് മസ്‌കത്തിലേക്ക് കിഷ് എയര്‍ലൈന്‍സ് സര്‍വീസ് ആരംഭിക്കുന്നു

സ്വന്തം ലേഖകന്‍Saturday, August 5, 2017 2:28 pm

കിഷ് ദ്വീപില്‍ നിന്നും മസ്‌കത്തിലേക്കുള്ള സര്‍വ്വീസും പുനരാരംഭിക്കുമെന്ന് എയര്‍ലൈന്‍ അധികൃതര്‍ വ്യക്തമാക്കി. ബന്ദര്‍ അബ്ബാസ് സര്‍വ്വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് ഒമാന്‍ എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് കമ്പനി അധികൃതരുമായി ചര്‍ച്ചകളുടെ പ്രഥമഘട്ടം പൂര്‍ത്തിയാക്കിയതായും അടുത്ത മാസം തന്നെ സര്‍വ്വീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അധികൃതര്‍ വ്യക്തമാക്കി.

മസ്‌കത്ത്: ഇറാന്റെ കിഷ് എയര്‍ലൈന്‍സിന്റെ മസ്‌കത്ത് ബന്ദര്‍ അബ്ബാസ് സര്‍വ്വീസ് ഉടന്‍ ആരംഭിക്കും. കിഷ് ദ്വീപില്‍ നിന്നും മസ്‌കത്തിലേക്കുള്ള സര്‍വ്വീസും പുനരാരംഭിക്കുമെന്ന് എയര്‍ലൈന്‍ അധികൃതര്‍ വ്യക്തമാക്കി. ബന്ദര്‍ അബ്ബാസ് സര്‍വ്വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് ഒമാന്‍ എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് കമ്പനി അധികൃതരുമായി ചര്‍ച്ചകളുടെ പ്രഥമഘട്ടം പൂര്‍ത്തിയാക്കിയതായും അടുത്ത മാസം തന്നെ സര്‍വ്വീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അധികൃതര്‍ വ്യക്തമാക്കി.

നേരത്ത മസ്‌കത്തില്‍ നിന്ന് കിഷ് ദ്വീപിലേക്ക് സഞ്ചാരികളെ ലക്ഷ്യം വെച്ച് ആരംഭിച്ച സര്‍വ്വീസില്‍ പ്രതീക്ഷിച്ച യാത്രക്കാരെ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് സര്‍വീസ് അവസാനിപ്പിക്കുകയായിരുന്നു. അതേസമയം ഷിറാസില്‍ നിന്നും ചബഹാറില്‍ നിന്നും മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കിഷ് എയര്‍ലൈന്‍സ് എല്ലാ വെള്ളിയാഴ്ചകളിലും പ്രതിവാര സര്‍വ്വീസ് നടത്തിവരുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x