ഈ മാസം മദ്ധ്യത്തോടെ ആരംഭിച്ച ദോഹ-കോഴിക്കോട് സെക്ടറിലെ നിരവധി സര്‍വിസുകളാണ് റദ്ദ് ചെയ്തത്. ആഗസ്റ്റില്‍ ഒന്നിടവിട്ട ദിവസങ്ങളിലെ ദോഹ-കോഴിക്കോട് സര്‍വിസുകളും തിരിച്ചുമുള്ള സര്‍വിസുകളുമാണ് റദ്ദ് ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച അറിയിപ്പുകള്‍ ഇന്‍ഡിഗോ എയര്‍ ടിക്കറ്റ് എടുത്തവര്‍ക്ക് ലഭിക്കുന്നുണ്ട്.
ദോഹ: ഖത്തറില്‍നിന്ന് കോഴിക്കോട്ടേക്ക് അടുത്തിടെ ആരംഭിച്ച ഇന്‍ഡിഗോ എയര്‍ ചില സര്‍വിസുകള്‍ റദ്ദാക്കി. ഈ മാസം മദ്ധ്യത്തോടെ ആരംഭിച്ച ദോഹ-കോഴിക്കോട് സെക്ടറിലെ നിരവധി സര്‍വിസുകളാണ് റദ്ദ് ചെയ്തത്. ആഗസ്റ്റില്‍ ഒന്നിടവിട്ട ദിവസങ്ങളിലെ ദോഹ-കോഴിക്കോട് സര്‍വിസുകളും തിരിച്ചുമുള്ള സര്‍വിസുകളുമാണ് റദ്ദ് ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച അറിയിപ്പുകള്‍ ഇന്‍ഡിഗോ എയര്‍ ടിക്കറ്റ് എടുത്തവര്‍ക്ക് ലഭിക്കുന്നുണ്ട്. ഈ ദിവസങ്ങളില്‍ യാത്രയ്ക്കായി ടിക്കറ്റ് എടുത്തവരുടെ ടിക്കറ്റ് തൊട്ടടുത്ത സര്‍വിസുള്ള ദിവസത്തിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.
ടിക്കറ്റ് മാറ്റിയതുമായി ബന്ധപ്പെട്ട വിവരം ഇമെയില്‍ മുഖേനയും കസ്റ്റമര്‍ കെയര്‍ നമ്പറില്‍ നിന്നും അറിയിക്കുന്നുണ്ട്. അതേസമയം വിമാനങ്ങള്‍ റദ്ദ് ചെയ്യാനുളള കാരണം അധികൃതര്‍ വ്യക്തമാക്കുന്നില്ല. അപ്രതീക്ഷിതമായ മാറ്റം ഏറെ വലക്കുന്നതായി ഇന്‍ഡിഗോ എയറില്‍ ടിക്കറ്റ് എടുത്തവര്‍ പറയുന്നു.
ഖത്തറില്‍ നിന്നും കേരളം ഉള്‍പ്പെടെ ഇന്ത്യയിലേക്കുളള മറ്റു വിമാന സര്‍വിസുകള്‍ കൃത്യമായി നടക്കുന്ന ഘട്ടത്തില്‍ പുതുതായി ആരംഭിച്ച ഇന്‍ഡിഗോ എയര്‍ സര്‍വിസ് തുടക്കത്തില്‍ തന്നെ വിമാനങ്ങള്‍ റദ്ദ് ചെയ്യുന്നത് യാത്രക്കാരില്‍ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഉപഭോക്താക്കളില്‍ പുതിയ സര്‍വിസിനോടുളള താല്‍പര്യം കുറയാന്‍ ഇത് കാരണമായിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.