Currency

ഖത്തര്‍ എയര്‍വേയ്‌സ് കാന്‍ബറയിലേക്ക് പുതിയ സര്‍വിസ് ആരംഭിക്കുന്നു

സ്വന്തം ലേഖകന്‍Sunday, August 6, 2017 12:12 pm

അടുത്ത വര്‍ഷമാണ് തലസ്ഥാനമായ കാന്‍ബറയിലേക്ക് ദോഹയില്‍ നിന്നും നേരിട്ടുള്ള സര്‍വിസ് ഖത്തര്‍ എയര്‍വേയ്‌സ് ആരംഭിക്കുന്നത്. 2017-18 വര്‍ഷങ്ങളിലായി 26 നഗരങ്ങളിലേക്കുള്ള പുതിയ സര്‍വിസുകളാണ് ഖത്തര്‍ എയര്‍വേയ്‌സ് പ്രഖ്യാപിച്ചിരുന്നത്. അടുത്തിടെ യൂറോപ്യന്‍ രാജ്യമായ മാസിഡോണിയയിലേക്ക് ദോഹയില്‍ നിന്നുള്ള സര്‍വിസ് ഖത്തര്‍ എയര്‍വേയ്‌സ് തുടങ്ങിയിരുന്നു.

ദോഹ: ഖത്തര്‍ എയര്‍വേയ്‌സിന്റെ ആസ്‌ട്രേലിയയിലേക്കുള്ള അഞ്ചാമത് സര്‍വിസ് പ്രഖ്യാപിച്ചു. അടുത്ത വര്‍ഷമാണ് തലസ്ഥാനമായ കാന്‍ബറയിലേക്ക് ദോഹയില്‍ നിന്നും നേരിട്ടുള്ള സര്‍വിസ് ഖത്തര്‍ എയര്‍വേയ്‌സ് ആരംഭിക്കുന്നത്. 2017-18 വര്‍ഷങ്ങളിലായി 26 നഗരങ്ങളിലേക്കുള്ള പുതിയ സര്‍വിസുകളാണ് ഖത്തര്‍ എയര്‍വേയ്‌സ് പ്രഖ്യാപിച്ചിരുന്നത്. അടുത്തിടെ യൂറോപ്യന്‍ രാജ്യമായ മാസിഡോണിയയിലേക്ക് ദോഹയില്‍ നിന്നുള്ള സര്‍വിസ് ഖത്തര്‍ എയര്‍വേയ്‌സ് തുടങ്ങിയിരുന്നു.

ഉപരോധത്തിനിടയിലും ഖത്തര്‍ എയര്‍വേയ്‌സിന് സാമ്പത്തികമായി വളര്‍ച്ച രേഖപ്പെടുത്താന്‍ സാധിച്ചു. ജൂണില്‍ പുറത്തിറക്കിയ പുതിയ സാമ്പത്തിക റിപ്പോര്‍ട്ടില്‍ വന്‍ ലാഭമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം തന്നെ 2022 വരെ ഫിഫയുടെ ഔദ്യോഗിക സ്‌പോണ്‍സര്‍ഷിപ്പ് കരാറും ഖത്തര്‍ എയര്‍വേയ്‌സിന് തന്നെയാണ്.

പുതിയ റൂട്ടുകള്‍ കണ്ടെത്തുന്നതിന് കമ്പനി വിപുലമായ പദ്ധതിയാണ് തയാറാക്കിക്കൊണ്ടിരിക്കുന്നത്. ആഗസ്റ്റില്‍ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള സര്‍വിസുകള്‍ ഖത്തര്‍ എയര്‍വേയ്‌സ് ആരംഭിക്കും. സോഹാറിലേക്ക് കൂടി സര്‍വിസ് ആരംഭിക്കുന്നതോടെ ഒമാനിലെ മൂന്നു നഗരങ്ങളിലേക്ക് സര്‍വിസുണ്ടാവും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x