വിദേശികളുടെയും സ്വദേശികളുടെയും പ്രിയപ്പെട്ട വിനോദമാണ് ഇല്ലാതാകുന്നത്. അവധി ദിവസങ്ങളില്‍ നിരവധി പേരാണ് ഇവിടെ എത്താറുള്ളത്. സ്വന്തം ഫോര്‍വീലര്‍ വാഹനങ്ങള്‍ക്ക് പുറമെ വാടകയ്ക്ക് ലഭിക്കുന്ന ക്വാഡ് ബൈക്കുകളിലായിരുന്നു ആളുകളുടെ അഭ്യാസം. അതേസമയം നഗരസഭയുടെ തീരുമാനം തങ്ങള്‍ക്ക് ഏറെ നിരാശയുളവാക്കുന്നതാണെന്ന് ക്വാഡ്ബൈക്കുകള് വാടകയ്ക്ക് നല്കുന്ന സ്ഥാപനവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.
മസ്കത്ത്: ബോഷറിലെ മണല്‍കുന്നുകളിലൂടെയുള്ള സാഹസികയാത്രക്ക് മസ്കത്ത് നഗരസഭ വിലക്ക് ഏര്‍പ്പെടുത്തി. ക്വാഡ്ബൈക്കുകള് ഉപയോഗിച്ചുള്ള സാഹസിക യാത്രക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പ്രവേശനം നിരോധിച്ചതായി ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. നിയമലംഘകര്‍ നിയമനടപടികള്‍ക്ക് വിധേയരാകേണ്ടിവരുമെന്നും ബോര്‍ഡില്‍ പറയുന്നു.
വിദേശികളുടെയും സ്വദേശികളുടെയും പ്രിയപ്പെട്ട വിനോദമാണ് ഇല്ലാതാകുന്നത്. അവധി ദിവസങ്ങളില്‍ നിരവധി പേരാണ് ഇവിടെ എത്താറുള്ളത്. സ്വന്തം ഫോര്‍വീലര്‍ വാഹനങ്ങള്‍ക്ക് പുറമെ വാടകയ്ക്ക് ലഭിക്കുന്ന ക്വാഡ് ബൈക്കുകളിലായിരുന്നു ആളുകളുടെ അഭ്യാസം. അതേസമയം നഗരസഭയുടെ തീരുമാനം തങ്ങള്‍ക്ക് ഏറെ നിരാശയുളവാക്കുന്നതാണെന്ന് ക്വാഡ്ബൈക്കുകള് വാടകയ്ക്ക് നല്കുന്ന സ്ഥാപനവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.
പ്രശ്നത്തില്‍ ഒരു ഒത്തുതീര്‍പ്പ് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഇവര്‍ പറയുന്നു. അതേസമയം വിദഗ്ധരുടെ നിര്‍ദേശപ്രകാരമുള്ള സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയാണ് ബോര്‍ഡ് സ്ഥാപിച്ചതെന്ന് നഗരസഭാ വക്താവ് പറഞ്ഞു. മണല്‍കുന്നുകളുടെ അസ്ഥിത്വം നിലനിര്‍ത്തി കൊണ്ടുള്ള പ്രകൃതിദത്ത പാര്ക്കിന് പുറമെ എല്ലാത്തരം ജനങ്ങള്‍ക്കും അനുയോജ്യമായ കായിക കേന്ദ്രവും ടൂറിസം വിനോദ കേന്ദ്രങ്ങളും നിര്‍മിക്കാനാണ് നഗരസഭയുടെ ആലോചന.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.