Currency

ഒമാനിലെ വിദേശി തൊഴിലാളികളുടെ എണ്ണത്തില്‍ മൂന്നിരട്ടി വര്‍ധന

സ്വന്തം ലേഖകന്‍Monday, August 7, 2017 11:21 am

മസ്‌കത്ത്: ഒമാനിലെ വിദേശി തൊഴിലാളികളുടെ എണ്ണത്തില്‍ വന്‍വര്‍ധധനയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. വിദേശി തൊഴിലാളികളുടെ എണ്ണം ഒരു ദശാബ്ദത്തിനിടെ മൂന്നിരട്ടിയായി വര്‍ധിച്ചുവെന്നാണ് ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്റെ കണക്കുകള്‍. 2017ല്‍ പുറത്തിറക്കിയ സ്റ്റാറ്റിസ്റ്റിക്കല്‍ ഹാന്‍ഡ് ബുക്കിലാണ് ഈ സ്ഥിതി വിവരകണക്കുകള്‍ ഉള്ളത്.

കഴിഞ്ഞ വര്‍ഷം അവസാനത്തെ കണക്കുപ്രകാരം 1,825,603 വിദേശി തൊഴിലാളികളാണ് രാജ്യത്ത് ഉള്ളത്. ഒമാനില്‍ ജോലി ചെയ്യുന്ന ഭൂരിപക്ഷം വിദേശികളും പ്രാഥമിക വിദ്യാഭ്യാസം മാത്രം ഉള്ളവരാണ്. അതേസമയം തൊഴിലെടുക്കുന്ന ഒമാനികളില്‍ കൂടുതല്‍ പേരും സെക്കന്‍ഡറിതല യോഗ്യതയുള്ളവരാണ്.

സര്‍വകലാശാല ബിരുദങ്ങള്‍, ഹയര്‍ ഡിപ്ലോമ, പി.എച്ച്.ഡി യോഗ്യത എന്നീ യോഗ്യതകളുള്ള വിദേശികളുടെ എണ്ണം സമാന യോഗ്യതകളുള്ള സ്വദേശികളുടെ എണ്ണത്തേക്കാള്‍ കൂടുതലാണെന്നും കണക്കുകള്‍ പറയുന്നു. സ്വകാര്യ മേഖലയിലും സര്‍ക്കാര്‍ മേഖലയിലും വിദേശി തൊഴിലാളികളുടെ എണ്ണം വര്‍ധിക്കുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x