സൊഹാര്‍ വിമാനത്താവളത്തില്‍നിന്ന് സര്‍വിസ് ആരംഭിക്കുന്ന മൂന്നാമത്തെ വിമാനകമ്പനിയാണ് ഖത്തര്‍ എയര്‍വേസ്. വൈകുന്നേരം 4.10ന് ദോഹയില്‍ നിന്നുള്ള എയര്‍ബസ് എ 320 ഇനത്തില്‍ പെടുന്ന വിമാനം സൊഹാറില്‍ ഇറങ്ങും. വൈകുന്നേരം 5.10ന് വിമാനം ദോഹയിലേക്ക് പുറപ്പെടും.
മസ്‌കത്ത്: സൊഹാര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ഖത്തര്‍ എയര്‍വേസിന്റെ സര്‍വിസുകള്‍ ഇന്ന് ആരംഭിക്കും. സൊഹാര്‍ വിമാനത്താവളത്തില്‍നിന്ന് സര്‍വിസ് ആരംഭിക്കുന്ന മൂന്നാമത്തെ വിമാനകമ്പനിയാണ് ഖത്തര്‍ എയര്‍വേസ്. വൈകുന്നേരം 4.10ന് ദോഹയില്‍ നിന്നുള്ള എയര്‍ബസ് എ 320 ഇനത്തില്‍ പെടുന്ന വിമാനം സൊഹാറില്‍ ഇറങ്ങും.
വൈകുന്നേരം 5.10ന് വിമാനം ദോഹയിലേക്ക് പുറപ്പെടും. 12 ബിസിനസ് ക്ലാസ് സീറ്റുകളും 132 ഇക്കോണമി ക്ലാസ് വിമാനങ്ങളുമാകും ഈ വിമാനത്തില്‍ ഉണ്ടാവുക. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും സര്‍വിസ് ഉണ്ടായിരിക്കുകയെന്ന് ഖത്തര്‍ എയര്‍വേസ് കണ്‍ട്രി മാനേജര്‍ ജോയ് രാജദുരൈ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.