Currency

ക്ലിനിക്കുകളില്‍ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലിനേടിയ വിദേശികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് സൗദി

സ്വന്തം ലേഖകന്‍Wednesday, August 9, 2017 12:40 pm

ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സൗദി ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസ് കമ്മീഷന്റെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ നിയമനം ലഭിച്ച 57 വിദേശികള്‍ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകാരമില്ലാത്തതാണെന്നും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിന് ചിലര്‍ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നും കമ്മീഷന്റെ പരിശോധനയില്‍ കണ്ടെത്തി.

റിയാദ്: സ്വകാര്യ ക്ലിനിക്കുകളില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലി നേടിയ വിദേശികള്‍ക്കെതിരെ കര്‍ശന നടപടിയുമായി സൗദി രംഗത്ത്. റിക്രൂട്‌മെന്റ് വേളയില്‍ ഇവര്‍ സമര്‍പ്പിച്ചത് വ്യാജ സര്‍ട്ടിഫിക്കറ്റുകളാണെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് നടപടി. ആരോഗ്യ വകുപ്പ് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചതാണ് ഇക്കാര്യം.

ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സൗദി ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസ് കമ്മീഷന്റെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ നിയമനം ലഭിച്ച 57 വിദേശികള്‍ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകാരമില്ലാത്തതാണെന്നും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിന് ചിലര്‍ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നും കമ്മീഷന്റെ പരിശോധനയില്‍ കണ്ടെത്തി. മതിയായ യോഗ്യത ഇല്ലാത്ത ജീവനക്കാരെ ജോലിക്ക് നിയമിക്കുന്നത് നിയമ ലംഘനമാണ്. ഇവര്‍ക്ക് ജോലി നല്‍കുന്ന ആരോഗ്യ കേന്ദ്രങ്ങള്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

സൗദിയിലെ സ്വകാര്യ മേഖലയിലും ആരോഗ്യ മന്ത്രാലയത്തിന് കീഴിലുളള ആശുപത്രികളിലും നിയമനം നേടുന്ന വിദേശികളുടെ സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത അന്താരാഷ്ട്ര കമ്പനിയായ ഡാറ്റാ ഫ്‌ളോ പരിശോധിക്കും. ഇവരുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് 57 വിദേശികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കമ്മീഷന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x