ഖത്തറിന്റെ വിമാനങ്ങള്‍ക്കുള്ള വ്യോമപാതകള്‍ അടഞ്ഞു തന്നെ കിടക്കുകയാണെന്നും മറിച്ചുള്ള വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നും ബഹ്റൈന്‍ വ്യക്തമാക്കി. ഖത്തറിന്റെ ഉടമസ്ഥതയിലുള്ളതോ ആ രാജ്യത്ത് രജിസ്റ്റര്‍ ചെയ്തതോ ആയ വിമാനങ്ങള്‍ക്ക് ബഹ്റൈനില്‍ പ്രവേശനം അനുവദിക്കില്ലെന്നും സിവില്‍ ഏവിയേഷന്‍ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
ദോഹ: ഖത്തറിന് വ്യോമയാന വിലക്കില്‍ ഇളവില്ലെന്ന് ബഹ്റൈന്‍. വിലക്ക് പിന്‍വലിച്ച് കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ഖത്തറിന് ബഹ് റൈന്‍ വ്യോമ പാത തുറന്നു നല്‍കിയെന്ന വാര്‍ത്ത ബഹ്റൈന്‍ നിഷേധിച്ചു. ഖത്തറിനു മേല്‍ ഏര്‍പ്പെടുത്തിയ വ്യോമവിലക്ക് അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ നിര്‍ദേശ പ്രകാരം നീക്കാന്‍ തങ്ങള്‍ സന്നദ്ധമായി എന്ന രീതിയില്‍ പ്രചരിച്ച വാര്‍ത്ത വ്യാജമാണെന്ന് ബഹ്റൈന്‍ സിവില്‍ ഏവിയേഷന്‍ അധിക്യതര്‍ വ്യക്തമാക്കി.
ഖത്തറിന്റെ വിമാനങ്ങള്‍ക്കുള്ള വ്യോമപാതകള്‍ അടഞ്ഞു തന്നെ കിടക്കുകയാണെന്നും മറിച്ചുള്ള വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നും ബഹ്റൈന്‍ വ്യക്തമാക്കി. ഖത്തറിന്റെ ഉടമസ്ഥതയിലുള്ളതോ ആ രാജ്യത്ത് രജിസ്റ്റര്‍ ചെയ്തതോ ആയ വിമാനങ്ങള്‍ക്ക് ബഹ്റൈനില്‍ പ്രവേശനം അനുവദിക്കില്ലെന്നും സിവില്‍ ഏവിയേഷന്‍ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
ബഹ്റൈന്‍ അടക്കമുള്ള നാല് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ വ്യോമപാതാ വിലക്ക് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഖത്തര്‍ അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷെനില്‍ പരാതി നല്‍കിയിരുന്നു. ഇതു പ്രകാരം ചൊവ്വാഴ്ച മുതല്‍ ബഹ്റൈന്റെ ഫ്ലൈറ്റ് ഇന്‍ഫര്‍മേഷന്‍ റീജ്യന് ഖത്തറിനായി തുറന്നു കൊടുക്കുമെന്ന് ചില മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്ത നിഷേധിച്ചതോടെ ഖത്തറിനോടുള്ള നിലപാടില്‍ മാറ്റമില്ലെന്ന സന്ദേശം കൂടിയാണ് ബഹ്റൈന്‍ നല്‍കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.