നേരത്തെ ഒരു കിലോഗ്രാമിന് ഒരു റിയാല്‍ മുന്നൂറ് ബൈസയായിരുന്നു നിരക്ക് ഒരു കിലോഗ്രാമിന് ഒരു റിയാല്‍ അറുനൂറ് ബൈസയായാണ് വര്‍ധിപ്പിച്ചത്. പ്രവാസികള്‍ നാട്ടിലേക്ക് അയയ്ക്കുന്ന ഇരുപതിനായിരം രൂപ വരെയുള്ള സാധനങ്ങള്‍ക്ക് അനുവദിച്ചിരുന്ന നികുതിയിളവാണ് ജി.എസ്.ടി വന്നതോടെ ഇല്ലാതായി.
മസ്കത്ത്: ഒമാനില്‍ കാര്‍ഗോനിരക്കുകള്‍ വര്‍ധിച്ചു. കാര്‍ഗോ വഴിയുള്ള പാഴ്സലുകള്‍ക്ക് ജി.എസ്.ടി ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് നിരക്കുകളില്‍ വര്‍ധന വരുത്തയത്. നേരത്തെ ഒരു കിലോഗ്രാമിന് ഒരു റിയാല്‍ മുന്നൂറ് ബൈസയായിരുന്നു നിരക്ക് ഒരു കിലോഗ്രാമിന് ഒരു റിയാല്‍ അറുനൂറ് ബൈസയായാണ് വര്‍ധിപ്പിച്ചത്. പ്രവാസികള്‍ നാട്ടിലേക്ക് അയയ്ക്കുന്ന ഇരുപതിനായിരം രൂപ വരെയുള്ള സാധനങ്ങള്‍ക്ക് അനുവദിച്ചിരുന്ന നികുതിയിളവാണ് ജി.എസ്.ടി വന്നതോടെ ഇല്ലാതായി. 24 വര്‍ഷമായി അനുവദിച്ചിരുന്ന നികുതിയിളവ് പ്രത്യേക ഉത്തരവിലൂടെ മുന്നറിയിപ്പില്ലാതെയാണ് ഒഴിവാക്കിയത്.
ജൂണ്‍ മുപ്പതിന് അര്‍ധരാത്രിയാണ് ഇതുസംബന്ധിച്ച അറിയിപ്പ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് ഏജന്റുമാര്‍ അറിയിച്ചു. അതേസമയം മുന്‍കൂട്ടി അറിയിപ്പ് ലഭിക്കാത്തതിനാല്‍ ജൂണ്‍ 30ന് മുമ്പ് അയച്ച പാഴ്സലുകള്‍ നാട്ടിലെത്തിയപ്പോള്‍ നികുതി അടയ്ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ കെട്ടികിടന്ന സാധനങ്ങള്‍ ഡെലിവറി ചെയ്യുമ്പോള്‍ നികുതി നല്‍കാമെന്ന ഉപഭോക്താക്കളുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ കാര്‍ഗോ ഏജന്റുമാര്‍ നികുതിയടച്ച് സാധനങ്ങള്‍ ഏറ്റെടുത്ത് വിതരണം ചെയ്തിരുന്നു.
നികുതി ഉയര്‍ന്നതോടെ കാര്‍ഗോ അയയ്ക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. മുംബൈ, ഡല്‍ഹി, ബംഗളൂരു, കൊച്ചി വിമാനത്താവളങ്ങള്‍ വഴിയാണ് ഒമാനില്‍ നിന്നുള്ളതടക്കമുള്ള കാര്‍ഗോ ഏജന്റുമാര്‍ സാധനങ്ങള്‍ നാട്ടിലെത്തിക്കുന്നത്. സര്‍ക്കാരിന്റെ പുതിയ തീരുമാനം സാധാരണക്കാരായ തൊഴിലാളികളെയാണ് പ്രതിസന്ധിയിലാഴ്ത്തിയിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.