
ദോഹ: ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കൂടുതല്‍ ഇഗേറ്റുകള്‍ സ്ഥാപിക്കുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ വിമാനത്താവള പാസ്പോര്‍ട്ട് വകുപ്പ് ഡയറക്ടര്‍ ലഫ.കേണല്‍ മുഹമ്മദ് റാഷിദ് അല്‍ മസ്രുയിയാണ് ഇക്കാര്യം അറിയിച്ചത്. പതിനെട്ട് വയസിന് മുകളിലുള്ള ഖത്തറികള്‍ക്കും പ്രവാസികള്‍ക്കുമായാണ് ഇഗേറ്റ് സംവിധാനം നടപ്പാക്കിയത്.
വിമാനത്താവളത്തിലെ എമിഗ്രേഷന്്ര നടപടികള്‍ സുഗമമാക്കാനും തിരിക്കു കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ഇഗേറ്റുകള്‍ സ്ഥാപിച്ചത്. ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ നടപ്പിലാക്കിയ ഇ ഗേറ്റ് സംവിധാനം വിപുലീകരിക്കാനാണ് അധികൃതര്‍ തയാറെടുക്കുങ്ങുന്നത്. ജീവനക്കാരുടെ സഹായമില്ലാതെ സ്വയം പ്രവര്‍ത്തന യന്ത്രത്തിലൂടെ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഒരു പോലെ ഉപയോഗിക്കാവുന്ന രീതിയിലാണ് ഇലക്ട്രോണിക് ഗേറ്റ് സംവിധാനം നടപ്പിലാക്കിയിരുന്നത്.
രണ്ട് മിനിറ്റിനകം യാത്രാ നടപടികള്‍ ഇഗേറ്റ് സംവിധാനം വഴി പൂര്‍ത്തിയാക്കാന്‍ കഴിയും. എന്നാല്‍ ഇഗേറ്റ് അധികമാരും ഉപയോഗിക്കുന്നില്ലെന്ന് വിമാനത്താവള പാസ്പോര്‍ട്ട് വകുപ്പ് ഡയറക്ടര്‍ ലഫ.കേണല്‍ മുഹമ്മദ് റാഷിദ് അല്‍ മസ്രുയി ചൂണ്ടിക്കാട്ടി. യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നത് കണക്കിലെടുത്ത് നിലവിലുള്ളതിനേക്കാള്‍ ഇരട്ടി ഇഗേറ്റുകള്‍ സ്ഥാപിക്കുകയാണ് ലക്ഷ്യം. ഇതിനായി മന്ത്രാലയവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് ഖത്തര്‍ എയര്‍വേയ്സ് സി.ഇ.ഒ അക്ബര്‍ അല്‍ ബേക്കര്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.