Currency

ഖത്തറിലേക്ക് വിസയില്ലാതെ വരുന്നവര്‍ക്ക് ഇ-ഗേറ്റ് വഴി പ്രവേശനം സാധ്യമാക്കാന്‍ ആലോചന

സ്വന്തം ലേഖകന്‍Saturday, August 12, 2017 11:23 am

ദോഹ: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിസയില്ലാതെ ഖത്തറിലേക്ക് വരാവുന്ന 80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിമാനത്താവളങ്ങളിലെ ഇ-ഗേറ്റ് വഴി പ്രവേശനം സാധ്യമാക്കാന്‍ ആലോചന. ഖത്തറിന്റെ തീരുമാനത്തിന് വന്‍ സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കെ വിസാരഹിത പ്രവേശനം ഭാവിയില്‍ കൂടുതല്‍ രാജ്യങ്ങള്‍ക്ക് സാധ്യതയെന്ന് അധികൃതര്‍ സൂചന നല്‍കി.

വളരെ ശ്രദ്ധാപൂര്‍വവും ശാസ്ത്രീയവുമായ രീതിയില്‍ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ട് കരുത്തും ചെലവഴിക്കാനുള്ള കഴിവും വിലയിരുത്തിയാണ് നിലവിലെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഭാവിയില്‍ കൂടുതല്‍ രാജ്യങ്ങളെ ചേര്‍ക്കുന്നതിനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും ഖത്തര്‍ ടൂറിസം അതോറിറ്റി ചീഫ് ടൂറിസം ഡെവലപ്‌മെന്റ് ഓഫീസര്‍ ഹസന്‍ അബ്ദുറഹ്മാന്‍ അല്‍ ഇബ്രാഹീം പറഞ്ഞു.

വിസയില്ലാതെ വരാവുന്ന 80 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് വിമാനത്താവളങ്ങളിലെ ഇ-ഗേറ്റ് വഴി പ്രവേശം സാധ്യമാക്കാനാണ് ആലോചിക്കുന്നത്. ആദ്യമായി വരുമ്പോള്‍ ഇലക്ട്രോണിക് കാര്‍ഡ് നല്‍കുകയും പിന്നീട് ഇതുപയോഗിച്ച് ഇമിഗ്രേഷന്‍ ഇല്ലാതെ ഇ-ഗേറ്റ് വഴി വരാനുള്ള അവസരമൊരുക്കുകയുമാണ് ലക്ഷ്യം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x