
ദോഹ: കോഴിക്കോട് സ്വദേശിയായ യുവാവ് ദോഹയില്‍ മരിച്ചു. പന്തീരങ്കാവ് സ്വദേശി അഹമ്മദ് ശഫീഖ്(34) ആണ് മരിച്ചത്. ഫ്ലാറ്റിലെ സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിനിടെയായിരുന്നു മരണം. ദോഹ ഹമദ് ആശുപത്രിയിലെ നെറ്റ്വര്‍ക്ക് എഞ്ചിനീയറായിരുന്നു.
വ്യാഴാഴ്ച രാത്രിയാണ് സംഭവം. കുളിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണമെന്ന് കരുതുന്നു. മൃതദേഹം ഹമദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.