Currency

മൂന്ന് മാസമായി ശമ്പളമില്ല; സഹായമഭ്യര്‍ത്ഥിച്ച് 900ത്തോളം ജീവനക്കാര്‍ ഇന്ത്യന്‍ എംബസിയെ സമീപിച്ചു

സ്വന്തം ലേഖകന്‍Sunday, August 13, 2017 1:59 pm

ഒരു എന്‍ജിനീയറിംഗ് കമ്പനിയ്‌ക്കെതിരെയാണ് ജീവനക്കാര്‍ പരാതി ഉന്നയിച്ചിരിക്കുന്നത്. ഏപ്രില്‍ മാസം മുതല്‍ ശമ്പളം ലഭിക്കാതെയാണ് ജോലി ചെയ്യുന്നതെന്ന് 900ത്തോളം വരുന്ന തൊഴിലാളികള്‍ പറഞ്ഞു.

 

മസ്‌കത്ത്: മൂന്ന് മാസമായി ശമ്പളമില്ലാതെ ജോലിയെടുക്കേണ്ടി വന്ന ഇന്ത്യന്‍ തൊഴിലാളികള്‍ പരാതിയുമായി ഇന്ത്യന്‍ എംബസിയെ സമീപിച്ചു. ഒരു എന്‍ജിനീയറിംഗ് കമ്പനിയ്‌ക്കെതിരെയാണ് ജീവനക്കാര്‍ പരാതി ഉന്നയിച്ചിരിക്കുന്നത്. ഏപ്രില്‍ മാസം മുതല്‍ ശമ്പളം ലഭിക്കാതെയാണ് ജോലി ചെയ്യുന്നതെന്ന് 900ത്തോളം വരുന്ന തൊഴിലാളികള്‍ പറഞ്ഞു.

ഇന്ത്യന്‍ എംബസിയോടും ഒമാന്‍ മാനവ വിഭവശേഷി മന്ത്രാലയത്തോടും ജീവനക്കാര്‍ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. ഉത്തരവാദപ്പെട്ട സ്ഥാപനവുമായി ചര്‍ച്ച നടക്കുന്നുണ്ടെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു. പ്രശ്നം കമ്പനിയുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഉത്തരവാദപ്പെട്ട അധികാരികള്‍ പരിഹാരത്തിനായി ശ്രമിക്കുന്നുണ്ടെന്നും ഇന്ത്യന്‍ എംബസി വക്താവ് അറിയിച്ചു. കോണ്‍സുലേറ്റ് അധികൃതര്‍ തൊഴിലാളികളുമായി സംസാരിച്ചിട്ടുണ്ടെന്നും സാധ്യമായതെല്ലാം എംബസി ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം വാടക നല്‍കാത്തതിനാല്‍ താമസസ്ഥലത്ത് നിന്ന് പുറത്താക്കുമോ എന്ന ആശങ്കയിലാണ് തൊഴിലാളികള്‍.പ്രശ്ന പരിഹാരത്തിന് എത്ര സമയമെടുക്കുമെന്ന് പറയാനാകില്ലെന്നും കഴിയുന്നത്ര വേഗത്തില്‍ പരിഹരിക്കാനാണ് എംബസി ശ്രമിക്കുന്നതെന്നും ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്നങ്ങളില്‍ എംബസി ശ്രദ്ധാലുവാണെന്നും എംബസി വക്താവ് പറഞ്ഞു.

ഇന്ത്യന്‍ എംബസിയും മാനവ വിഭവശേഷി മന്ത്രാലയവും സമയബന്ധിതമായി ഇടപെടുകയും വേണ്ട നടപടികളെടുക്കുകയും ചെയ്യുന്നതിനാല്‍ പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x