
ദോഹ: എഴുപത്തിയൊന്നാമത് ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷത്തിന് ഒരുങ്ങി രാജ്യത്തെ ഇന്ത്യന്‍ പ്രവാസി സമൂഹം. എംബസിയുടേയും പ്രവാസി സംഘടനകളുടേയും നേതൃത്വത്തില്‍ വിപുലമായ പരിപാടികള്‍ക്കുള്ള തയാറെടുപ്പിലാണ് ഇന്ത്യന്‍ പ്രവാസി സമൂഹം.
സ്വാതന്ത്ര്യദിനമായ ചൊവ്വാഴ്ച ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ അല്‍മമ്മൂറയിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ രാവിലെ ദേശീയപതാക ഉയര്‍ത്തും. രാവിലെ ഏഴിന് ഇന്ത്യന്‍ സ്ഥാനപതി പി. കുമരനാണ് ദേശീയ പതാക ഉയര്‍ത്തുന്നത്. തുടര്‍ന്ന് ഇന്ത്യന്‍ രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിനസന്ദേശം വായിക്കും. രാജ്യത്തെ വിവിധ ഇന്ത്യന്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ ദേശഭക്തി ഗാനാലാപനവും നടക്കും.
ഇന്ത്യന്‍ പ്രവാസി സംഘടനകളുടെ നേതൃത്വത്തിലും വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്. ഇന്‍കാസിന്റെ വിവിധ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച വൈകിട്ട് കമ്മിറ്റി ഓഫീസുകളില്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കും. അതേസമയം സ്വാതന്ത്ര്യദിനം പ്രവൃത്തി ദിവസമായതിനാല്‍ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായാണ് ഒട്ടുമിക്ക സംഘടനകളുടേയും സ്വാതന്ത്ര്യദിനാഘോഷം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.