Currency

ജയിലില്‍ കഴിയുന്ന മലയാളി നഴ്സുമാരുടെ മോചനത്തിന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെടുന്നു

സ്വന്തം ലേഖകന്‍Tuesday, August 15, 2017 10:49 am

രണ്ടു മലയാളി നഴ്സുമാരാണ് ജയിലിലുള്ളത്. സമാനമായ കേസില്‍പ്പെട്ട് ഒരു മാസത്തോളം തടവില്‍ കഴിഞ്ഞിരുന്ന മറ്റൊരു മലയാളി നഴ്സിന് ഉപാധികളോടെ കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ കേസ് അവസാനിച്ചാല്‍ മാത്രമേ അവര്‍ക്ക് നാട്ടിലേക്ക് പോകാന്‍ സാധിക്കുകയുള്ളൂ. മൂവരും കോട്ടയം പാലാ സ്വദേശിനികളാണ്.

ജിദ്ദ: വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുപയോഗിച്ച് സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ അനധികൃതമായി ജോലി നേടിയെടുത്ത കുറ്റത്തിന് ജയിലില്‍ കഴിയുന്ന മലയാളി നഴ്സുമാരുടെ മോചനത്തിന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെടുന്നു. രണ്ടു മലയാളി നഴ്സുമാരാണ് ജയിലിലുള്ളത്. സമാനമായ കേസില്‍പ്പെട്ട് ഒരു മാസത്തോളം തടവില്‍ കഴിഞ്ഞിരുന്ന മറ്റൊരു മലയാളി നഴ്സിന് ഉപാധികളോടെ കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ കേസ് അവസാനിച്ചാല്‍ മാത്രമേ അവര്‍ക്ക് നാട്ടിലേക്ക് പോകാന്‍ സാധിക്കുകയുള്ളൂ. മൂവരും കോട്ടയം പാലാ സ്വദേശിനികളാണ്.

ആരോഗ്യമന്ത്രാലയത്തിന്റെ വ്യവസ്ഥപ്രകാരം നഴ്സുമാര്‍ സൗദി കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത് സ്പെഷ്യാലിറ്റിയില്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. കമ്മീഷന്‍ നടത്തിയ വിശദമായ പരിശോധനയില്‍ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. നാട്ടില്‍ നിന്നും ഏജന്റുമാരാണ് ഇവര്‍ക്ക് ആവശ്യമായ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നല്‍കിയത്.

തടവിലുള്ള രണ്ടു നഴ്സുമാരും ജിദ്ദയിലെ ജയിലിലാണിപ്പോഴുള്ളത്. വിചാരണ പൂര്‍ത്തിയായാല്‍ തായിഫ് ജയിലിലേക്ക് ഇവരെ മാറ്റും. തടവിലുള്ള ഒരാളുടെ കേസില്‍ ആയിരം റിയാല്‍ പിഴയും ഒരു വര്‍ഷം തടവും ശിക്ഷ വിധിച്ചിട്ടുണ്ട്. മറ്റേയാളുടെ കേസില്‍ അടുത്തയാഴ്ചയോടെ വിധി ഉണ്ടാകുമെന്നാണ് അറിയുന്നത്.

നഴ്സുമാരുടെ മോചനത്തിന് വേണ്ട നടപടികളുമായി മുന്നോട്ടു പോകുമെന്ന് കോണ്‍സുലര്‍ സംഘം പറഞ്ഞു. റാനിയയിലും, അല്‍ ഖുര്‍മയിലും, തായിഫ് കിങ് ഫൈസല്‍ ആശുപത്രിയിലും ജോലി ചെയ്ത നഴ്‌സുമാരാണ് പിടിയിലായവര്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x