
മസ്കത്ത്: ജിസിസി നഗരങ്ങള്‍ വേനലില്‍ പൊള്ളുന്ന ചൂട് അനുഭവപ്പെടുമ്പോഴും ഒമാനില്‍ സുഖകരമായ കാലാവസ്ഥ തുടരുന്നു. ജിസിസി നഗരങ്ങളില്‍ 40 ഡിഗ്രിക്ക് മുകളിലാണ് ചൂട് അനുഭവപ്പെടുന്നത്. അതേസമയം മസ്കത്ത് അടക്കം ഒമാന്റെ വിവിധ നഗരങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി 35 ഡിഗ്രിയില്‍ താഴെ ചൂടാണ് അനുഭവപ്പെടുന്നത്.
ഇബ്രി, റുസ്താഖ് തുടങ്ങിയ ഉള്‍പ്രദേശങ്ങളിലാണ് താരതമ്യേന ഉയര്‍ന്ന ചൂട് അനുഭവപ്പെടുന്നത്. എന്നാല്‍ ഇവിടങ്ങളിലും നാല്പത് ഡിഗ്രിക്ക് മുകളില്‍ ചൂട് അനുഛവപ്പെട്ടിട്ടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കടലില്‍ നിന്നുള്ള വടക്കു കിഴക്കന്‍ കാറ്റിന്റെ ഫലമായാണ് ഒമാന്റെ തീരപ്രദേശങ്ങളില്‍ തണുത്ത കാലാവസ്ഥ അനുഭവപ്പെടുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകന് ജേസണ്‍ നിക്കോള്‍സ് ട്വിറ്ററിലൂടെ വ്യക്തമാക്കി.
ശര്‍ഖിയ, ബാത്തിന, ദാഖിലിയ ഗവര്‍ണറേറ്റുകളുടെ വിവിധയിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മഴ അനുഭവപ്പെട്ടിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.