Currency

ഒമാനില്‍ കുറഞ്ഞ വരുമാനക്കാര്‍ക്ക് ഇന്ധന വിലവര്‍ധനവില്‍നിന്ന് സംരക്ഷണം പരിഗണനയില്‍

സ്വന്തം ലേഖകന്‍Thursday, August 17, 2017 4:46 pm

നാഷനല്‍ ഫ്യുവല്‍ സബ്‌സിഡി സിസ്റ്റം എന്ന് ചുവപ്പും പച്ചയും അക്ഷരങ്ങളില്‍ എഴുതിയ കാര്‍ഡുകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഫ്യുവല്‍ സബ്‌സിഡി കാര്‍ഡ് എന്ന് കറുത്ത അക്ഷരത്തിലും എഴുതിയിട്ടുണ്ട്. അര്‍ഹതപ്പെട്ടവര്‍ക്ക് ഉടന്‍ ഈ കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്നായിരുന്നു ട്വിറ്ററിലൂടെയുള്ള പ്രചരണം.

മസ്‌കത്ത്: രാജ്യത്ത് കുറഞ്ഞ വരുമാനക്കാര്‍ക്ക് ഇന്ധന വിലവര്‍ധനവില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിനുള്ള സംവിധാനം വൈകാതെ നിലവില്‍വന്നേക്കും. പദ്ധതി പ്രാബല്യത്തില്‍ വരുത്തുന്നതിനായി ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികളുമായി ചേര്‍ന്ന് ആലോചനകള്‍ നടത്തിവരുകയാണെന്ന് എണ്ണപ്രകൃതിവാതക മന്ത്രാലയം അറിയിച്ചു.

അര്‍ഹരായ കുടുംബങ്ങള്‍ക്ക് ഇലക്‌ട്രോണിക് കാര്‍ഡുകള്‍ നല്‍കുന്നതാണ് ഇപ്പോള്‍ ആലോചനയിലുള്ളത്. ഷെല്‍ ഫ്യുവല്‍ കാര്‍ഡുകളുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ പ്രതികരണം. ഇന്ധന സബ്‌സിഡി നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കൂടിയാലോചനകള്‍ നടത്തിവരുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ഷെല്‍ കമ്പനി അധികൃതര്‍ പ്രതികരിച്ചു.

നാഷനല്‍ ഫ്യുവല്‍ സബ്‌സിഡി സിസ്റ്റം എന്ന് ചുവപ്പും പച്ചയും അക്ഷരങ്ങളില്‍ എഴുതിയ കാര്‍ഡുകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഫ്യുവല്‍ സബ്‌സിഡി കാര്‍ഡ് എന്ന് കറുത്ത അക്ഷരത്തിലും എഴുതിയിട്ടുണ്ട്. അര്‍ഹതപ്പെട്ടവര്‍ക്ക് ഉടന്‍ ഈ കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്നായിരുന്നു ട്വിറ്ററിലൂടെയുള്ള പ്രചരണം.

ഇന്ധനവിലയിലെ ഇടിവ് ഒമാന്‍ അടക്കം ഗള്‍ഫ് രാഷ്ട്രങ്ങളുടെ വരുമാനത്തെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞവര്‍ഷം ജനുവരി മുതല്‍ ഒമാന്‍ ഇന്ധനസബ്‌സിഡി പിന്‍വലിച്ചത്. കുറഞ്ഞ വരുമാനക്കാര്‍ക്കായി സ്ഥിര സംവിധാനം നിലവില്‍ വരുന്നത് വരെ എം91ന് ഈ വില തുടരും.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x