
ദോഹ: ദോഹ എക്സ്പ്രസ് ഹൈവേയുടെ ദക്ഷിണ ഭാഗവും ഹമദ് തുറമുഖ റോഡും ഗതാഗത്തിനായി തുറന്നുകൊടുത്തു. പബ്ലിക് വര്‍ക്സ് അതോറിറ്റി അശ്ഗാല്‍ ആണ് റോഡുകള്‍ തുറന്നുകൊടുത്തത്. ദോഹ എക്സ്പ്രസ് ഹൈവേയുടെ ബാക്കിഭാഗം കൂടി ഗതാഗതത്തിന് തുറന്ന് കൊടുത്തതോടെ ഇരുഭാഗത്തും അഞ്ച് പാതകള്‍ വീതം 11 കിലോമീറ്റര്‍ നീളമുളള ഹൈവേ വക്റയുടെ വടക്ക്, തെക്ക് ഭാഗങ്ങളെയാണ് കൂട്ടിയോജിപ്പിക്കുന്നത്. ഇതോടെ അല്‍ വക്റ പ്രധാന റോഡിലെ ഗതാഗതക്കുരുക്കിന് ഏറെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാജ്യത്തെ വിവിധ മേഖലകളില്‍ നിര്‍മ്മാണം നടക്കുന്ന എക്സ്പ്രസ് ഹൈവേകളുടെ ഭാഗമായാണ് പുതിയ ഹൈവേ ഗതാഗത്തിനായി തുറന്നുകൊടുത്തിരിക്കുന്നത്. വക്റ, വുകൈര്‍, അല്‍ മശാഫ് തുടങ്ങിയ രാജ്യത്തിന്റെ തെക്കന്‍ മേഖലകളിലാണ് പ്രധാനമായും ഹൈവേ പദ്ധതികള്‍ നിര്‍മ്മാണത്തിലിരിക്കുന്നത്.
അതേസമയം ഹമദ് തുറമുഖത്തെയും ജി-റിങ് റോഡിനെയും ബന്ധിപ്പിക്കുന്ന 14 കിലോമീറ്റര്‍ നീളത്തിലുള്ള ഹമദ് തുറമുഖ റോഡ് അശ്ഗാല്‍ ഗതാഗതത്തിനായി തുറന്നു കൊടുത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.