
ദോഹ: ദോഹ നഗരസഭ ഭക്ഷ്യശാലകളിലും കടകളിലും പരിശോധനകള്‍ ശക്തമാക്കുന്നു. ബലിപ്പെരുന്നാള്‍ ആഘോഷവേളയില്‍ ലഭിക്കുന്ന വിഭവങ്ങള്‍ ആരോഗ്യകരവും സുരക്ഷിതവുമാണെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.
ഞായര്‍ മുതല്‍ പ്രത്യേക പരിശോധനകള്‍ നടത്തുന്നതിന് ആരോഗ്യ സുരക്ഷാ വിഭാഗം കര്‍മപദ്ധതി തയാറാക്കി. സെന്‍ട്രല്‍ മാര്‍ക്കറ്റ്, അറവുശാലകള്‍ എന്നിവ കേന്ദ്രീകരിച്ച് വെള്ളി ഒഴികെ എല്ലാ ദിവസങ്ങളിലും പരിശോധനയുണ്ടാവും. രാവിലെ അഞ്ചുമുതല്‍ വൈകിട്ട് ആറുവരെയാണ് പരിശോധന. വെള്ളി രാവിലെ അഞ്ചുമുതല്‍ 10 വരെയും ഉച്ചയ്ക്ക് ഒരു മണിമുതല്‍ വൈകിട്ട് ആറുവരെയും രണ്ടു ഷിഫ്ടുകളിലായും പരിശോധന നടക്കും.
സെന്‍ട്രല്‍ മാര്‍ക്കറ്റിലേയും കോര്‍ണിഷിലേയും മീന്‍ചന്തകളിലും പരിശോധന ശക്തമാക്കും. രാവിലെ ഏഴു മുതല്‍ 10 വരെയും വൈകിട്ട് നാലു മുതല്‍ രാത്രി ഒന്‍പതു വരെയുമാകും ഇവിടെ പരിശോധന. ഈദ് അവധിദിവസങ്ങളിലും സെന്‍ട്രല്‍ മാര്‍ക്കറ്റിലും ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കടകളിലും ഊര്‍ജിത പരിശോധന തുടരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.