ഈ അരുവി നീന്താന്‍ അനുയോജ്യമായ വിധത്തിലുള്ളതല്ലെന്നതിനാല്‍ വര്‍ധിച്ച അപകടസാധ്യത കണക്കിലെടുത്താണ് നിരോധനമേര്‍പ്പെടുത്തിയത്. സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷം ഖരീഫ് സീസണില്‍ വെള്ളച്ചാട്ടത്തിലേക്കുള്ള റോഡ് സിവില്‍ ഡിഫന്‍സും റോയല്‍ ഒമാന്‍ പൊലീസും ചേര്‍ന്ന് അടച്ചിരുന്നു.
സലാല: സലാലയില്‍ ഖരീഫ് കാലത്തുമാത്രം ഉറവ പൊട്ടുന്ന അയിന്‍ ഖോര്‍ വെള്ളചാട്ടത്തിന്റെ ഭാഗമായ അരുവിയില്‍ കുളിക്കാനിറങ്ങരുതെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി. ഈ അരുവി നീന്താന്‍ അനുയോജ്യമായ വിധത്തിലുള്ളതല്ലെന്നതിനാല്‍ വര്‍ധിച്ച അപകടസാധ്യത കണക്കിലെടുത്താണ് നിരോധനമേര്‍പ്പെടുത്തിയത്.
സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷം ഖരീഫ് സീസണില്‍ വെള്ളച്ചാട്ടത്തിലേക്കുള്ള റോഡ് സിവില്‍ ഡിഫന്‍സും റോയല്‍ ഒമാന്‍ പൊലീസും ചേര്‍ന്ന് അടച്ചിരുന്നു. കഴിഞ്ഞ ദിവസവും ഇവിടെ അപകടത്തില്‍പ്പെട്ട് ഒരു കുട്ടി മരിച്ചിരുന്നു. സലാലയില്‍ നിന്നി 35 കിലോമീറ്റര്‍ അകലെ പടിഞ്ഞാറ് ഭാഗത്ത് റായ്‌സൂത്തിനടുത്ത മലനിരകളിലാണ് ഖരീഫ്കാലത്ത് മാത്രം ഉറവ പൊട്ടുന്ന ഈ സുന്ദര വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ വെള്ളച്ചാട്ടത്തില്‍ നിന്നൊഴുകുന്ന ജലംനിറഞ്ഞ വാദിയെന്നോ വഴിയെന്നോ തിരിച്ചറിയാനാകാത്ത വഴിയിലൂടെയുള്ള യാത്രയ്ക്ക് ഫോര്‍വീല്‍ വാഹനങ്ങളെ മാത്രമേ കടത്തിവിടുകയുള്ളൂ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.