നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിര്‍ബന്ധമാക്കിക്കൊണ്ടുള്ള മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചാല്‍ ഉടന്‍ തന്നെ എല്ലാ തൊഴില്‍ ഉടമകളും ഇത് നടപ്പാക്കണമെന്നും ഒമാന്‍ ചേംബര്‍ ആവശ്യപ്പെട്ടു.
മസ്കറ്റ്: രാജ്യത്തെ സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പാക്കും. ജനുവരി മുതലാണ് സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കുന്നത്. ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആണ് ഇക്കാര്യം അറിയിച്ചത്.
നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിര്‍ബന്ധമാക്കിക്കൊണ്ടുള്ള മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചാല്‍ ഉടന്‍ തന്നെ എല്ലാ തൊഴില്‍ ഉടമകളും ഇത് നടപ്പാക്കണമെന്നും ഒമാന്‍ ചേംബര്‍ ആവശ്യപ്പെട്ടു.
ഇതര ജി.സി.സി. രാജ്യങ്ങളില്‍ സ്വകാര്യമേഖലയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണെങ്കിലും ഒമാനില്‍ നിര്‍ബന്ധമല്ല. അതേസമയം പദ്ധതി നടപ്പാകുന്നതോടുകൂടി ഒമാനിലെ വിദേശികളായ തൊഴിലാളികള്‍ക്ക് വലിയൊരു ആശ്വാസമാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.