അയ്യായിരം മുതല്‍ പതിനായിരം രൂപ വരെയാണ് നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക്. എന്നാല്‍ മടക്കയാത്രയ്ക്കുള്ള ടിക്കറ്റിന് ആറിരട്ടിയിലേറെ രൂപയാണ് നല്‍കേണ്ടി വരുന്നത്. മുപ്പത്തയ്യായിരം രൂപ മുതല്‍ ഒരു ലക്ഷം വരെയാണു വിവിധ കമ്പനികളുടെ നിരക്ക്. മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വര്‍ധനയാണിതെന്നു ട്രാവല്‍ ഏജന്‍സികള്‍ സാക്ഷ്യപ്പെടുത്തുന്നു.
ന്യൂഡല്‍ഹി: ഓണം അടുത്തതോടെ മലയാളികളുടെ പോക്കറ്റില്‍ കയ്യിട്ടു വാരാനൊരുങ്ങി വിമാനക്കമ്പനികള്‍. അയ്യായിരം മുതല്‍ പതിനായിരം രൂപ വരെയാണ് നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക്. എന്നാല്‍ മടക്കയാത്രയ്ക്കുള്ള ടിക്കറ്റിന് ആറിരട്ടിയിലേറെ രൂപയാണ് നല്‍കേണ്ടി വരുന്നത്. മുപ്പത്തയ്യായിരം രൂപ മുതല്‍ ഒരു ലക്ഷം വരെയാണു വിവിധ കമ്പനികളുടെ നിരക്ക്. മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വര്‍ധനയാണിതെന്നു ട്രാവല്‍ ഏജന്‍സികള്‍ സാക്ഷ്യപ്പെടുത്തുന്നു.
സാധാരണ സീസണില്‍ 15,000 വരെയായിരുന്നു റിയാദിലേക്കുള്ള നിരക്കെങ്കില്‍ ഇപ്പോഴത് 50,000 മുതല്‍ 85,000 വരെയായി. കുവൈത്തിലേക്കു പറക്കണമെങ്കില്‍ 30,000 മുതല്‍ 88,000 വരെയും ബഹ്റനിലെത്താന്‍ 75,000 വരെയും കൊടുക്കണം. 5000 മുതല്‍ 10,000 രൂപ വരെയായിരുന്ന ദുബായ് ടിക്കറ്റ് നിരക്ക് എത്തിനില്‍ക്കുന്നത് നാല്‍പ്പതിനായിരത്തിലാണ്. ഏറ്റവും കൂടുതല്‍ നിരക്കീടാക്കുന്നത് എയിര് ഇന്ത്യയിലും. അബുദാബിക്കു പോകാന്‍ 30,000 മതല്‍ അറുപതിനായിരം വരെയാകുമ്പോള്‍ ഷാര്‍ജയിലെത്തുന്നതിനു നാല്‍പതിനായിരമാകും. ജിദ്ദ യാത്രയാണ് ഏറ്റവും കഠിനം. എത്തിഹാദ് വിമാനത്തില്‍ ഒരു ലക്ഷമാണ് ടിക്കറ്റ് നിരക്ക്.
എല്ലാ വര്‍ഷവും ഈ സീസണില്‍ ടിക്കറ്റ് കൂടാറുണ്ടെങ്കിലും സമീപകാലത്തൊന്നും ഇത്രയുമുണ്ടായിട്ടില്ല. ഓണക്കാലത്തെ വിമാനകമ്പനികളുടെ പതിവ് ടിക്കറ്റ് കൊള്ള അനുവദിക്കരുതെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിമാനനിരക്ക് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടലില്ലാത്തതാണ് ചൂഷണം വ്യാപകമാവാന്‍ കാരണമെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.