Currency

ഹാജിമാരെ കൊണ്ടുപോകാന്‍ സൗദി എയര്‍ലൈന്‍സിനുള്ള അനുമതി നിഷേധിച്ചെന്ന ആരോപണം നിഷേധിച്ച് ഖത്തര്‍

സ്വന്തം ലേഖകന്‍Tuesday, August 22, 2017 1:06 pm

ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ജിദ്ധയിലേക്ക് സൗദിഎയര്‍ലൈന്‍സിന്റെ ഹജ്ജ് വിമാനം സൗജന്യമായി സര്‍വ്വീസ് നടത്തുമെന്ന് നേരത്തെ സൗദി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സൗദിവിമാനത്തിന് ഖത്തര്‍ അനുമതി നല്‍കിയില്ലെന്ന ആരോപണമാണ് സൗദി പിന്നീട് ഉന്നയിച്ചത്.

ദോഹ: ദോഹയില്‍ നിന്നുള്ള ഹാജിമാരെ കൊണ്ടുപോകാന്‍ സൗദി എയര്‍ലൈന്‍സിന് ഖത്തര്‍ അനുമതി നിഷേധിച്ചതായുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഖത്തര്‍ വ്യക്തമാക്കി. ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ജിദ്ധയിലേക്ക് സൗദിഎയര്‍ലൈന്‍സിന്റെ ഹജ്ജ് വിമാനം സൗജന്യമായി സര്‍വ്വീസ് നടത്തുമെന്ന് നേരത്തെ സൗദി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സൗദിവിമാനത്തിന് ഖത്തര്‍ അനുമതി നല്‍കിയില്ലെന്ന ആരോപണമാണ് സൗദി പിന്നീട് ഉന്നയിച്ചത്.

എന്നാല്‍ ഈ ആരോപണം അടിസ്ഥാനരഹിതമാണെന്നും ഹജ്ജിനു മുന്നോടിയായി ദോഹയിലിറങ്ങാന്‍ സൗദി ആഭ്യന്തരവിമാനകമ്പനി കത്ത് നല്‍കിയതായും കത്തിന് ഖത്തര്‍ മറുപടി നല്‍കിയതായും ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി അറിയിച്ചു. ഹജ്ജിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ യാത്ര തീരുമാനിക്കനാകാതെ ആശങ്കയിലാണ് തീര്‍ത്ഥാടകര്‍.

അതേസമയം ഖത്തറില്‍ നിന്നുള്ള ഹാജിമാരെ സൗദി എയര്‍ലൈന്‍സില്‍ മാത്രമേ എത്തിക്കാന്‍ അനുവദിക്കുകയുള്ളൂവെന്ന തീരുമാനം അംഗീകരിക്ടകാനാകില്ലെന്ന് ഖത്തര്‍ വീണ്ടും വ്യക്തമാക്കി. ഹജ്ജിന് ഏതൊരു രാജ്യത്തിനും തങ്ങളുടെ ഔദ്യോഗിക വാഹനങ്ങള്‍ ഉപയോഗിച്ച് തീര്‍ത്ഥാകാരെ കൊണ്ട് പോകമെന്നാണ് നിയമം. ഈ നിയമം ഖത്തറിന് മാത്രം നിഷേധിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വിദേശകാര്യ വകുപ്പ് വാര്‍ത്താ വിതരണ വിഭാഗം മേധാവി അഹ്മദ് ബിന്‍ സഈദ് അല്‍റുമൈഹി അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x