തൃശൂര്‍ ചേര്‍പ്പ് സ്വദേശി പ്രദീപ്കുമാറാണ് മരിച്ച മലയാളി. കാറില്‍ ഒപ്പമുണ്ടായിരുന്ന ബംഗ്ലാദേശ് സ്വദേശിയും പാകിസ്താനിയുമാണ് മരിച്ച മറ്റുള്ളവര്‍. തിങ്കളാഴ്ച പുലര്‍ച്ചെ കാറും ട്രെയിലറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
ഒമാന്‍: ഒമാനിലെ ഹൈമക്കടുത്തുണ്ടായ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. തൃശൂര്‍ ചേര്‍പ്പ് സ്വദേശി പ്രദീപ്കുമാറാണ് മരിച്ച മലയാളി. കാറില്‍ ഒപ്പമുണ്ടായിരുന്ന ബംഗ്ലാദേശ് സ്വദേശിയും പാകിസ്താനിയുമാണ് മരിച്ച മറ്റുള്ളവര്‍. തിങ്കളാഴ്ച പുലര്‍ച്ചെ കാറും ട്രെയിലറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
മസ്‌കത്തില്‍ നിന്ന് 500 കിലോമീറ്റര്‍ അകലെ ഹൈമയിലെ മുഹൈസിനയില്‍ കാറും ട്രെയിലറും കൂട്ടിയിടിച്ചാണ് അപകടം. വാദി കബീറില്‍ അലൂമിനിയം ഇന്‍സ്റ്റലേഷന്‍ സ്ഥാപനം നടത്തുന്ന പ്രദീപും സഹപ്രവര്‍ത്തകരും ജോലി ആവശ്യാര്‍ഥം പോകവേയാണ് അപകടമുണ്ടായത്.
പ്രദീപിന്റെ മസ്‌കത്തിലായിരുന്ന കുടുംബം അടുത്തിടെയാണ് നാട്ടിലേക്ക് പോയത്. 20 വര്‍ഷത്തോളമായി പ്രദീപ് ഒമാനിലുണ്ട്. ഹൈമ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.