Currency

യാത്രക്കാര്‍ക്ക് ‘പ്രിയോറിറ്റി അഡ്വാന്റേജ്’ സേവനവുമായി ജെറ്റ് എയര്‍വേസ്

സ്വന്തം ലേഖകന്‍Tuesday, August 22, 2017 2:25 pm

പുതിയ സേവനം ഈ മാസം ഒന്നുമുതല്‍ നിലവില്‍വന്നു. ഇത് പ്രകാരം യാത്രക്കാര്‍ക്ക് 'പ്രിയോറിറ്റി അഡ്വാന്റേജ്' കൗണ്ടറില്‍ ചെക്ക് ഇന്‍ ചെയ്യാനും യാത്ര അവസാനിക്കുന്ന സമയത്തുതന്നെ ലഗേജ് ലഭ്യമാക്കുകയും ചെയ്യാം. ജെറ്റ് എയര്‍വേസ് വെബ്‌സൈറ്റ്, മൊബൈല്‍ ആപ് വഴി ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ അധികസേവനം ലഭിക്കുക.

മസ്‌കത്ത്: ഇക്കോണമി ക്ലാസ് യാത്രക്കാര്‍ക്ക് ‘പ്രിയോറിറ്റി അഡ്വാന്റേജ്’ സേവനവുമായി ജെറ്റ് എയര്‍വേസ്. പുതിയ സേവനം ഈ മാസം ഒന്നുമുതല്‍ നിലവില്‍വന്നു. ഇത് പ്രകാരം യാത്രക്കാര്‍ക്ക് ‘പ്രിയോറിറ്റി അഡ്വാന്റേജ്’ കൗണ്ടറില്‍ ചെക്ക് ഇന്‍ ചെയ്യാനും യാത്ര അവസാനിക്കുന്ന സമയത്തുതന്നെ ലഗേജ് ലഭ്യമാക്കുകയും ചെയ്യാം. ജെറ്റ് എയര്‍വേസ് വെബ്‌സൈറ്റ്, മൊബൈല്‍ ആപ് വഴി ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ അധികസേവനം ലഭിക്കുക.

വിമാനം പുറപ്പെടുന്നതിന് രണ്ടുമണിക്കൂര്‍ മുമ്പ് ചെറിയതുക അധികമായി നല്‍കിയാല്‍ ഈ സേവനം ലഭ്യമാകും. ഈ സേവനം ലഭിക്കുന്നതിന് മസ്‌കത്തില്‍ നിന്നുള്ളവര്‍ ആറ് റിയാലാണ് നല്‍കേണ്ടത്. ഒരു സെക്ടറില്‍ ഒരു അതിഥിക്കാണ് ഈ നിരക്ക് ഈടാക്കുന്നത്. ജെറ്റ് പ്രിവിലേജ് പ്ലാറ്റിനം, ഗോള്‍ഡ് അംഗങ്ങള്‍ക്കും ‘ഫ്രീക്വന്റ് ഫ്‌ലൈയര്‍’ പദ്ധതിയിലുള്ളവര്‍ക്കും ‘പ്രിയോറിറ്റി അഡ്വാന്റേജ്’ പാരിതോഷികമായി ലഭിക്കും.

ജെറ്റ് എയര്‍വേസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഏറ്റവും സുഖമമായ യാത്ര നല്‍കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പുതിയ ചുവടുവെപ്പെന്ന് കമ്പനി ഗള്‍ഫ് മിഡിലീസ്റ്റ്, ആഫ്രിക്ക വൈസ് പ്രസിഡന്റ് ഷാക്കിര്‍ കന്താവാല പറഞ്ഞു. ഇന്ത്യയിലെ യാത്രക്കാര്‍ക്കായി കഴിഞ്ഞവര്‍ഷം ഈ സേവനം ആരംഭിച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x