Currency

അനധികൃത റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാര്‍ക്കെതിരെ നടപടിയുമായി ഒമാന്‍; തടവും പിഴയും വിദേശികള്‍ക്കും ബാധകം

സ്വന്തം ലേഖകന്‍Wednesday, August 23, 2017 8:15 am

ബന്ധപ്പെട്ട വകുപ്പില്‍ നിന്നുള്ള അനുമതിയില്ലാതെ പണം വാങ്ങി വസ്തു ഇടപാടുകള്‍ക്ക് മധ്യസ്ഥത നില്‍ക്കുന്നവര്‍ക്ക് ശിക്ഷ ലഭിക്കുന്നതാണ്. ഇവര്‍ക്ക് ആറു മാസം വരെ തടവും മൂവായിരം റിയാല്‍ വരെ പിഴയും ശിക്ഷയായി ലഭിക്കും. വിദേശികള്‍ക്കും ഇത് ബാധകമാണ്.

 

മസ്‌കത്ത്: രാജ്യത്ത് ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാര്‍ക്കെതിരെ ശക്തമായ നടപടിയുമായി അധികൃതര്‍. ബന്ധപ്പെട്ട വകുപ്പില്‍ നിന്നുള്ള അനുമതിയില്ലാതെ പണം വാങ്ങി വസ്തു ഇടപാടുകള്‍ക്ക് മധ്യസ്ഥത നില്‍ക്കുന്നവര്‍ക്ക് ശിക്ഷ ലഭിക്കുന്നതാണ്. ഇവര്‍ക്ക് ആറു മാസം വരെ തടവും മൂവായിരം റിയാല്‍ വരെ പിഴയും ശിക്ഷയായി ലഭിക്കും.

വിദേശികള്‍ക്കും ഇത് ബാധകമാണ്. മസ്‌കത്ത് കേന്ദ്രമായ റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനായി കഴിഞ്ഞ മെയ് അവസാനം വരെ സമയം നല്‍കിയിരുന്നു. മസ്‌കത്ത് ഗവര്‍ണറേറ്റില്‍ പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് ബ്രോക്കറേജ് സ്ഥാപനങ്ങള്‍ അഞ്ഞൂറ് റിയാലും പുറത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ മുന്നൂറ് റിയാലും ഫീസ് അടച്ച് പെര്‍മിറ്റ് സ്വന്തമാക്കാന്‍ കഴിഞ്ഞ വര്‍ഷം ഭവന മന്ത്രാലയം നിര്‍ദേശിച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x