പെരുന്നാള്‍ ദിവസമായ വെള്ളിയാഴ്ച വൈകിട്ട് നാല് മണിക്കാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. രാജ്യത്തിന്റെ പൈതൃകങ്ങളും വിവിധ നാടന്‍ കലകളും ചേര്‍ത്ത് കൊണ്ടുള്ള കലാപരിപാടികളുള്‍പ്പെടുത്തി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സൂഖ് വാഖിഫ് ഡയറക്ടര്‍ അഹ്മദ് സാലിം അറിയിച്ചു.
ദോഹ: ബലി പെരുന്നാള്‍ ആഘോഷം വിപുലമായി സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി സൂഖ് വാഖിഫ് അധികൃതര്‍ അറിയിച്ചു. സൂഖ് വാഖിഫില്‍ ആഘോഷം അഞ്ച് ദിവസം നീണ്ട് നില്‍ക്കും. പെരുന്നാള്‍ ദിവസമായ വെള്ളിയാഴ്ച വൈകിട്ട് നാല് മണിക്കാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.
രാജ്യത്തിന്റെ പൈതൃകങ്ങളും വിവിധ നാടന്‍ കലകളും ചേര്‍ത്ത് കൊണ്ടുള്ള കലാപരിപാടികളുള്‍പ്പെടുത്തി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സൂഖ് വാഖിഫ് ഡയറക്ടര്‍ അഹ്മദ് സാലിം അറിയിച്ചു. രാജ്യത്തിന്റെ സുപ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് സൂഖ് വാഖിഫ്.
ദോഹക്ക് പുറമെ വക്‌റ സൂഖ് വാഖിഫിലും വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഖാലിദ് അല്‍സുവൈദി അറിയിച്ചു. വക്‌റ ബീച്ചില്‍ കുടുംബങ്ങള്‍ക്ക് ഒരുക്കുന്ന വിവിധ പരിപാടികള്‍ ഈ വര്‍ഷത്തെ ആകര്‍ഷണമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. വക്‌റ ബീച്ചില്‍ എത്തുന്നവരുടെ സുരക്ഷ ഉറപ്പ് വരുത്താനുള്ള മുഴുവന്‍ നടപടികളും സ്വീകരിച്ച് വരികയാണെന്നും ഖാലിദ് അല്‍സുവൈദി വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.