ഖത്തര്‍ എയര്‍വേയ്സിന് നേരിട്ടു സര്‍വീസില്ലാത്തതും വിസ്താരയ്ക്കു സര്‍വീസുള്ളതുമായ ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള യാത്രകള്‍ക്ക് ഇത് പ്രയോജനപ്പെടും. വിസ്താരയുമായി കരാറായതോടെ ഖത്തര്‍ എയര്‍വേയ്സ് യാത്രക്കാര്‍ക്ക് മറ്റു നഗരങ്ങളിലേക്ക് അതേ ടിക്കറ്റില്‍ അതേ ബാഗേജ് അലവന്‍സോടെ വിസ്താര വഴി യാത്ര തുടരാമെന്നതാണ് പുതിയ പാക്കേജിന്റെ പ്രധാന സവിശേഷത.
ദോഹ: ഖത്തറിലെ ദേശീയ വിമാനക്കമ്പനിയായ ഖത്തര്‍ എയര്‍വേയ്സ് ഇന്ത്യന്‍ എയര്‍ലൈന്‍ വിമാനക്കമ്പനിയായ വിസ്താരയുമായി സഹകരിച്ച് സേവനങ്ങള്‍ വിപുലപ്പെടുത്തുന്നു. ഇതിനായി ഇരുകമ്പനികളും തമ്മില്‍ കരാറായി. ഖത്തര്‍ എയര്‍വേയ്സും വിസ്താരയും തമ്മിലുള്ള സഹകരണം ഇന്നലെ മുതല്‍ നിലവില്‍ വന്നതായി ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഖത്തര്‍ എയര്‍വേയ്സ് യാത്രക്കാര്‍ക്ക് ഇന്ത്യയ്ക്കകത്ത് വിസ്താരയുടെ വിമാനങ്ങളില്‍ യാത്ര ചെയ്യാനാവും.
ഖത്തര്‍ എയര്‍വേയ്സിന് നേരിട്ടു സര്‍വീസില്ലാത്തതും വിസ്താരയ്ക്കു സര്‍വീസുള്ളതുമായ ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള യാത്രകള്‍ക്ക് ഇത് പ്രയോജനപ്പെടും. നിലവില്‍ ഖത്തര്‍ എയര്‍വേയ്സിന് ഇന്ത്യയിലെ 13 വിമാനത്താവളങ്ങളിലേക്കാണു സര്‍വീസുള്ളത്. വിസ്താരയുമായി കരാറായതോടെ ഖത്തര്‍ എയര്‍വേയ്സ് യാത്രക്കാര്‍ക്ക് മറ്റു നഗരങ്ങളിലേക്ക് അതേ ടിക്കറ്റില്‍ അതേ ബാഗേജ് അലവന്‍സോടെ വിസ്താര വഴി യാത്ര തുടരാമെന്നതാണ് പുതിയ പാക്കേജിന്റെ പ്രധാന സവിശേഷത.
ഇന്ത്യ തങ്ങള്‍ക്ക് ഏറെ പ്രധാനപ്പെട്ട വിപണിയാണെന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് തങ്ങളുടെ യാത്രക്കാരെ എത്തിക്കാന്‍ വിസ്താരയുമായുള്ള കൂട്ടുകെട്ട് സഹായിക്കുമെന്നും ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് സി.ഇ.ഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു. ദോഹയില്‍ നിന്ന് ഇന്ത്യയിലെ 13 നഗരങ്ങളിലേക്ക് ആഴ്ചയില്‍ 100 വിമാനങ്ങളാണു ഖത്തര്‍ എയര്‍വേയ്സ് സര്‍വീസ് നടത്തുന്നത്.
തങ്ങളുടെ സംയുക്ത ഉപഭോക്താക്കള്‍ക്കു മികച്ച സേവനം ഉറപ്പു നല്കാന് ഈ പങ്കാളിത്തം സഹായിക്കുമെന്ന് വിസ്താര സിഇഒ ഫീ തീക് യോ പറഞ്ഞു. ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്നു ലോകത്തെ 150 കേന്ദ്രങ്ങളിലേക്ക് ഒറ്റ ടിക്കറ്റില്‍ രാജ്യാന്തര ലഗേജ് അലവന്‍സുമായി യാത്ര ചെയ്യാനുള്ള അവസരമാണ് ഇതുമൂലം ലഭ്യമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇരുപതു വര്‍ഷത്തിലേറെയായി ഖത്തര്‍ എയര്‍വേയ്സ് ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.