പിടിക്കപ്പെട്ടവരില്‍ മൂന്ന് പേര് കോട്ടയം ജില്ലയില്‍ നിന്നുള്ളവരും രണ്ട് പേര് കൊല്ലം ജില്ലയില്‍ നിന്നുള്ളവരുമാണ്. ഒരു കോഴിക്കോട് സ്വദേശിയും ഒരും മലപ്പുറം സ്വദേശിയും ജയിലിലായതാണ് വിവരം.
റിയാദ്: വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ഏഴ് മലയാളി നേഴ്സുമാര്‍ ദമാമില്‍ പിടിയിലായി. പിടിയിലായവരെ ക്രിമിനല്‍ കുറ്റം ചുമത്തി ജയിലില്‍ അടച്ചതായി മന്ത്രാലയം അറിയിച്ചു. ദമ്മാമിലെ നാല് പ്രമുഖ ആശുപത്രികളില്‍ ജോലി ചെയ്തിരുന്ന മലയാളി നഴ്സുമാരാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പരിശോധനയില്‍ പിടിക്കപ്പെട്ടത്. നിയമം കര്‍ശനമാക്കിയതോടെ നിലവില്‍ ജോലി ചെയ്യുന്നവരും ആശങ്കയിലാണ്. പുതുതായി ജോലിക്ക് വരുന്ന ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്കി.
പിടിക്കപ്പെട്ടവരില്‍ മൂന്ന് പേര് കോട്ടയം ജില്ലയില്‍ നിന്നുള്ളവരും രണ്ട് പേര് കൊല്ലം ജില്ലയില്‍ നിന്നുള്ളവരുമാണ്. ഒരു കോഴിക്കോട് സ്വദേശിയും ഒരും മലപ്പുറം സ്വദേശിയും ജയിലിലായതാണ് വിവരം. ട്രാവല്‍ ഏജന്റുമാര്‍ നല്കിയ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പിടിക്കപ്പെട്ടവരുടെ പേരുവിവരങ്ങള്‍ ആശുപത്രികള്‍ പുറത്ത് വിട്ടിട്ടില്ല.
സൗദിയില്‍ ആരോഗ്യ മേഖലയില്‍ ജോലിക്ക് വരുന്നവര്‍ക്ക് നാട്ടില്‍ രണ്ട് വര്‍ഷം പ്രവര്‍ത്തി പരിചയം വേണമെന്ന നിബന്ധന മറികടക്കാനാണ് പലരും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കുന്നത്. 2005 ന് ശേഷം സൗദിയില്‍ വന്നവരുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളും പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളും ആരോഗ്യ മന്ത്രാലയം കഴിഞ്ഞ വര്‍ഷം ശേഖരിച്ച് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പെരുന്നാളിന് ശേഷം കൂടുതല്‍ അറസ്റ്റുണ്ടാവെന്നാണ് അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിവരം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.