Currency

ജീവിതത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട നൂറ് ആഗോള നഗരങ്ങളുടെ പട്ടികയില്‍ ഒമാനും

സ്വന്തം ലേഖകന്‍Friday, August 25, 2017 11:56 am

 

ഒമാന്‍:സഞ്ചാരത്തെ പ്രണയിക്കുന്നവര്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട നൂറ് ആഗോള നഗരങ്ങളുടെ പട്ടികയില്‍ ഒമാനും സ്ഥാനംപിടിച്ചു. ബിസിനസ് ഇന്‍സൈഡര്‍ യു.കെ മാഗസിനാണ് പട്ടിക തയാറാക്കിയത്. പട്ടികയില്‍ ഇടം നേടിയ ഏക ജി.സി.സി നഗരവും ഒമാനാണ്.

ലോകത്തിലെ പ്രമുഖരായ 20 ട്രാവല്‍ ബ്ലോഗര്‍മാര്‍, ലോണ്‍ലി പ്ലാനറ്റ്, സ്യൂട്ട് കേസ് തുടങ്ങി പ്രമുഖ യാത്രാമാസികകളുടെ എഡിറ്റര്‍മാര്‍, എഴുത്തുകാര്‍ എന്നിവരില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ സ്വരൂപിച്ച ശേഷമാണ് ബ്രിട്ടീഷ് ഇന്‍സൈഡര്‍ പട്ടിക തയാറാക്കിയത്. പട്ടികയില്‍ 58ാം സ്ഥാനത്താണ് ഒമാന്‍. സ്വദേശികളുടെ ഊഷ്മളമായ ആതിഥ്യ മര്യാദ അനുഭവിച്ചറിയാന്‍ മസ്‌കത്ത് നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണെന്ന് ഇന്‍സൈഡര്‍ പറയുന്നു.

കോംഗോയിലെ വിരുംഗ നാഷനല്‍ പാര്‍ക്കിലെ ഗൊറില്ലകളാണ് പട്ടികയില്‍ ആദ്യ സ്ഥാനത്ത് ഇടം പിടിച്ചിട്ടുള്ളത്. ഇന്ത്യയില്‍ അരുണാചല്‍ പ്രദേശിലെ മെച്ചുകയിലേക്കുള്ള ട്രക്കിങ്ങും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x