മൊത്തം നാലു ദശലക്ഷം റിയാല്‍ മൂല്യം വരുന്ന പദ്ധതി അഞ്ച് ഇന്റഗ്രേറ്റഡ് ടൂറിസം കോംപ്ലക്സുകളിലായാണ് നിര്‍മാണം പുരോഗമിക്കുന്നത്. നിലവിലെ ഒമാന്‍ നിയമപ്രകാരം ഇന്റഗ്രേറ്റഡ് ടൂറിസം കോംപ്ലക്സുകളിലാണ് വിദേശ പൗരന്മാര്ക്ക് വീടുകള്‍ വാങ്ങാന്‍ നിയമം അനുവദിക്കുന്നുള്ളൂ.
മസ്കത്ത്: വിദേശികളായ ഉടമസ്ഥരെ പ്രതീക്ഷിച്ച് വിവിധ ഇന്റഗ്രേറ്റഡ് ടൂറിസം കോംപ്ലക്സ് പദ്ധതികളിലായി ഒരുങ്ങുന്നത് അയ്യായിരത്തിലധികം വീടുകള്‍. മൊത്തം നാലു ദശലക്ഷം റിയാല്‍ മൂല്യം വരുന്ന പദ്ധതി അഞ്ച് ഇന്റഗ്രേറ്റഡ് ടൂറിസം കോംപ്ലക്സുകളിലായാണ് നിര്‍മാണം പുരോഗമിക്കുന്നത്. നിലവിലെ ഒമാന്‍ നിയമപ്രകാരം ഇന്റഗ്രേറ്റഡ് ടൂറിസം കോംപ്ലക്സുകളിലാണ് വിദേശ പൗരന്മാര്ക്ക് വീടുകള്‍ വാങ്ങാന്‍ നിയമം അനുവദിക്കുന്നുള്ളൂ.
ദിയാര്‍ റാസ് അല്‍ ഹദ്ദ് റിസോര്‍ട്ട്, ഒമാജിന്‍ പ്രോജക്ട്, ഖുറിയാത്ത് ഇന്റഗ്രേറ്റഡ് പ്രോജക്ട്, നസീം അല്‍ സബാഹ് പ്രോജക്ട്, അല്‍ നഖീല്‍ പ്രോജക്ട് തുടങ്ങിയ സ്വകാര്യ ടൂറിസം കോംപ്ലക്സ് പദ്ധതികളിലാണ് ഈ വീടുകള്‍ പുരോഗമിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് മേഖല ജി.സി.സി പൗരന്മാര്ക്കും മറ്റു രാജ്യക്കാര്‍ക്കും തുറന്നുകൊടുക്കാനുള്ള തീരുമാനത്തെ സര്‍ക്കാര്‍ ശുഭപ്രതീക്ഷയോടെയാണ് കാണുന്നത്. 2040 വരെ ടൂറിസം കര്‍മപദ്ധതികള്‍ക്ക് കുറഞ്ഞത് 18 ശതകോടി റിയാലെങ്കിലും നിക്ഷേപമായി വേണ്ടതുണ്ട്. ഇതില്‍ ഏറിയ കൂറും നിക്ഷേപം സംബന്ധിച്ച് ധാരണയായിട്ടുണ്ട്. മറ്റുള്ളവ സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണ്.
റോയല്‍ ഡിക്രി 1,22,016 പ്രകാരമാണ് ടൂറിസം കോംപ്ലക്സുകളില്‍ വിദേശികള്‍ക്ക് സ്ഥലവും വീടുകളും വാങ്ങാന്‍ അനുമതിയുള്ളത്. താമസത്തിനും നിക്ഷേപ ലക്ഷ്യാര്ഥവും രാജ്യത്തിന്റെ നിയമങ്ങള്‍ ലംഘിക്കാത്ത രീതിയില്‍ സൗജന്യ ഉടമസ്ഥാവകാശം നല്‍കാനും റോയല്‍ ഡിക്രി നിര്‍ദേശിക്കുന്നു. ദിയാര്‍ റാസല്‍ഹദ്ദ് പദ്ധതിയില്‍ 700 താമസ കേന്ദ്രങ്ങളാണ് ഒരുങ്ങുന്നത്. ഹോട്ടലുകള്‍, ബ്യൂട്ടിക് മാള്‍, ഓപണ്‍ എയര്‍ ആംഫി തിയറ്റര്‍, പ്രദര്‍ശന നഗരി, ഹാര്‍ബര്‍, മറീന, റസ്റ്റാറന്റുകള്‍ തുടങ്ങി സീബിലെ ഒമാജിന്‍ പദ്ധതിയിലാകട്ടെ താമസകേന്ദ്രങ്ങളുടെ എണ്ണം രണ്ടായിരത്തിന് മുകളിലാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.