Currency

മുവാസലാത്ത് മസ്‌കത്ത്- ഷിനാസ്- ഖസബ് സര്‍വിസിന് തുടക്കം

സ്വന്തം ലേഖകന്‍Friday, August 25, 2017 1:06 pm

ആഴ്ചയില്‍ ഇരുവശത്തേക്കുമായി നാലു സര്‍വിസുകള്‍ വീതമാണ് ഉണ്ടാവുക. മസ്‌കത്തില്‍ നിന്ന് ഞായര്‍, വ്യാഴം ദിവസങ്ങളിലും ഖസബില്‍നിന്ന് ശനി, ചൊവ്വ ദിവസങ്ങളിലുമാണ് സര്‍വിസ്.

മസ്‌കത്ത്: കരയെയും കടലിനെയും ബന്ധിപ്പിച്ച് മസ്‌കത്ത്- ഷിനാസ്- ഖസബ് സര്‍വിസ് ആരംഭിച്ചു. മുവാസലാത്തും നാഷനല്‍ ഫെറീസ് കമ്പനിയും കൈകോര്‍ത്താണ് കരയെയും കടലിനെയും ബന്ധിപ്പിച്ച് ആദ്യ യാത്രാ സര്‍വിസ് ആരംഭിച്ചത്. ഉച്ചക്ക് 12.15ന് മസ്‌കത്തില്‍നിന്ന് യാത്ര പുറപ്പെട്ട ബസ് നാലുമണിയോടെ ഷിനാസിലെത്തി. നാലരയോടെ ഷിനാസില്‍നിന്ന് പുറപ്പെട്ട ബസ് ഏഴു മണിയോടെ ഖസബിലെത്തി.

ആഴ്ചയില്‍ ഇരുവശത്തേക്കുമായി നാലു സര്‍വിസുകള്‍ വീതമാണ് ഉണ്ടാവുക. നിലവില്‍ മസ്‌കത്തില്‍നിന്ന് ഖസബിലേക്കുള്ള ഫെറി യാത്രയ്ക്ക് എടുക്കുന്ന സമയത്തിലധികം പുതിയ സര്‍വിസിന് വേണ്ടിവരില്ലെന്ന് മുവാസലാത്ത് അധികൃതര്‍ പറഞ്ഞു. മസ്‌കത്തില്‍ നിന്ന് ഞായര്‍, വ്യാഴം ദിവസങ്ങളിലും ഖസബില്‍നിന്ന് ശനി, ചൊവ്വ ദിവസങ്ങളിലുമാണ് സര്‍വിസ്.

ടിക്കറ്റുകള്‍ മുവാസലാത്തിന്റെ നാഷനല്‍ ഫെറീസിന്റെയും ഓഫിസുകളില്‍ ലഭിക്കും. ഒരു വശത്തേക്ക് ഒമ്പത് റിയാലും ഇരു വശങ്ങളിലേക്കുമായി 18 റിയാലുമാണ് നിരക്ക്. മുസന്ദം ഗവര്‍ണറേറ്റില്‍ താമസിക്കുന്ന പൗരന്‍മാര്‍ക്കും തൊഴിലാളികള്‍ക്കും സൗജന്യ നിരക്കില്‍ ടിക്കറ്റ് ലഭ്യമാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x