Currency

ഹജ്ജ്- ഉംറ സേവനത്തതില്‍ നിന്ന് ഖത്തര്‍ കമ്പനികള്‍ ഈ വര്‍ഷം വിട്ടുനില്‍ക്കും

സ്വന്തം ലേഖകന്‍Saturday, August 26, 2017 5:17 pm

ദോഹ: ഖത്തറില്‍ നിന്ന് ഹജ്ജ് സേവനം നടത്തിവരുന്ന കമ്പനികള്‍ ഈ വര്‍ഷം സേവനത്തില്‍ വിട്ടുനില്‍ക്കും. സൗദി അധികൃതരില്‍ നിന്ന് അനുകൂല തീരുമാനമൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ തീര്‍ഥാടകരെ കൊണ്ടുപോകാന്‍ കഴിയില്ലെന്ന് രാജ്യത്തെ ഹജ്ജ്ഉംറ സേവന കമ്പനികളുടെ കൂട്ടായ്മ തീരുമാനിക്കുകയായിരുന്നു.

ഹജ്ജിന് മാസങ്ങള്‍ക്ക് മുമ്പുതന്നെ ഹാജിമാര്‍ക്കുള്ള താമസ സൗകര്യം അടക്കമുള്ള സംവിധാനങ്ങള്‍ കണ്ടെത്തി സൗദി ഹജ്ജ് മിഷനുമായി കരാറില്‍ എത്തിയതാണ്. എന്നാല്‍ ഉപരോധം വന്നതോടുകൂടി ശക്തമായ നിയന്ത്രണമാണ് സൗദി അധികൃതര്‍ ഖത്തറില്‍ നിന്നുള്ള ഹാജിമാര്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയത്.

ഖത്തറില്‍ നിന്ന് ഹജ്ജ് കമ്മിറ്റിക്ക് പുണ്യസ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ ഹാജിമാരെ കൊണ്ടുപോകാന്‍ കഴിയില്ലെന്ന് കമ്പനികള്‍ വ്യക്തമാക്കി. ഖത്തര്‍ എയര്‍വേയ്‌സിന് ഹാജിമാരെ കൊണ്ട് പോകാന്‍ അനുമതി നല്‍കാത്തത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കമ്പനികള്‍ വ്യക്തമാക്കി.

സൗദി ബാങ്കുകളില്‍ നിന്നോ എക്‌സേഞ്ചുകളില്‍ നിന്നോ ഖത്തരി റിയാല്‍ മാറാന്‍ കഴിയാത്തത് പ്രയാസം സൃഷ്ടിക്കും. ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇനിയും അനുമതി ലഭിച്ചാല്‍ തന്നെ താമസ സൗകര്യം അടക്കമുള്ള സേവനങ്ങള്‍ തൃപ്തികരമായി നല്‍കാന്‍ കഴിയില്ലെന്ന് കമ്പനികള്‍ ആശങ്ക അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x