ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റിനുള്ള യോഗ്യത വിലയിരുത്തുന്ന ബ്യൂറോ വെരിറ്റാസില്‍നിന്ന് സ്‌കൂള്‍ അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. പഠന മികവിനൊപ്പം നിര്‍ദിഷ്ട മാനേജ്മന്റെ് സംവിധാനങ്ങളും നടപ്പില്‍വരുത്തിയതിനെ തുടര്‍ന്നാണ് സ്‌കൂളിന് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.
മസ്‌കത്ത്: മബേല ഇന്ത്യന്‍ സ്‌കൂളിന് ഐ.എസ്.ഒ 9001:2015 അംഗീകാരം നല്‍കി. ഐ.എസ്.ഒ 9001:2015 അംഗീകാരം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ സ്‌കൂളാണ് മബേല ഇന്ത്യന്‍ സ്‌കൂള്‍. ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റിനുള്ള യോഗ്യത വിലയിരുത്തുന്ന ബ്യൂറോ വെരിറ്റാസില്‍നിന്ന് സ്‌കൂള്‍ അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
പഠന മികവിനൊപ്പം നിര്‍ദിഷ്ട മാനേജ്മന്റെ് സംവിധാനങ്ങളും നടപ്പില്‍വരുത്തിയതിനെ തുടര്‍ന്നാണ് സ്‌കൂളിന് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ബ്യൂറോ വെരിറ്റാസ് പ്രതിനിധി ട്വിങ്കിള്‍ ചാക്കോളയില്‍ നിന്ന് സ്‌കൂള്‍ എസ്.എം.സി പ്രസിഡന്റ് കുര്യന്‍ ഈപ്പന്‍ ചന്ദ്രത്തില്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
മബേല സ്‌കൂളിന്റെ ചുമതലയുള്ള ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ പ്രഭാകര്‍ വിത്തല്‍റാവു തിജാരെ, ബേബി സാം സാമുവല്‍, എജുക്കേഷന്‍ അഡൈ്വസര്‍ മാത്യൂ അബ്രഹാം, അസി.എജുക്കേഷന്‍ അഡൈ്വസര്‍ ഡോ. അലക്‌സ് സി. ജോസഫ്, ബ്യൂറോ വെരിറ്റാസ് പ്രതിനിധികളായ ജോണ്‍ ഡി. റൊസാരിയോ, പ്രവീണ്‍ ഖാപ്‌റേ, പ്രശാന്ത് നായര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ പി. പ്രഭാകരന്‍ നന്ദി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.