Currency

തൊഴില്‍ തര്‍ക്കം: അതിവേഗ പരിഹാരവുമായി മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പുതിയ സംവിധാനം

സ്വന്തം ലേഖകന്‍Sunday, August 27, 2017 10:49 am

തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കാലതാമസം നേരിടുന്നത് ഒഴിവാക്കാന്‍ ഉദ്യോഗസ്ഥര്‍ ഇടപെട്ട് പരാതികളില്‍ അടിയന്തര നടപടി സ്വീകരിക്കുന്ന രീതിയാണ് അധികൃതര്‍ ലക്ഷ്യം വെക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് തര്‍ക്കങ്ങള്‍ അതിവേഗം പരിഹരിക്കുന്നതിന് പരിശീലനം നല്‍കും.

 

മസ്‌കത്ത്: വര്‍ധിച്ചുവരുന്ന തൊഴില്‍ തര്‍ക്കങ്ങള്‍ അതിവേഗം പരിഹരിക്കുന്നതിന് പുതിയ സംവിധാനവുമായി മാനവ വിഭവശേഷി മന്ത്രാലയം. തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കാലതാമസം നേരിടുന്നത് ഒഴിവാക്കാന്‍ ഉദ്യോഗസ്ഥര്‍ ഇടപെട്ട് പരാതികളില്‍ അടിയന്തര നടപടി സ്വീകരിക്കുന്ന രീതിയാണ് അധികൃതര്‍ ലക്ഷ്യം വെക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് തര്‍ക്കങ്ങള്‍ അതിവേഗം പരിഹരിക്കുന്നതിന് പരിശീലനം നല്‍കും.

അടുത്തിടെ തൊഴില്‍ മേഖലയില്‍ നിന്ന് വലിയ തോതില്‍ പരാതികള്‍ ഉയര്‍ന്നിരുന്നു. അതേസമയം നിയമലംഘനങ്ങള്‍ കുറയ്ക്കുന്നതിന് പുതിയ നടപടി സഹായിക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. തന്‍ഫീദ് പഠന റിപ്പോര്‍ട്ടിലും തൊഴില്‍ തര്‍ക്ക പരിഹാര സംവിധാനമൊരുക്കണമെന്ന നിര്‍ദേശം ഉയര്‍ന്നിരുന്നു. നീതി ലഭിക്കാന്‍ കാലങ്ങളോളം കാത്തിരിക്കേണ്ടിവരുന്നതായി പഠനത്തില്‍ കണ്ടെത്തിയിരുന്നു.

നിലവില്‍ ഓരോ സംഭവങ്ങളിലും തൊഴില്‍ തര്‍ക്കം പരിഹരിക്കാന്‍ മാസങ്ങളോളം ആവശ്യമായി വരുന്നുന്നുണ്ടെന്ന് മന്ത്രാലയം വക്താവ് പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നതിലൂടെ ഇതിന് അറുതിയാകുമെന്നും ഉന്നത നിയമ പഠന സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പരിശീലനം സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x