Currency

ഓഫ് സീസണില്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ പ്രത്യേക നിരക്കിളവുമായി എയര്‍ ഇന്ത്യ

സ്വന്തം ലേഖകന്‍Monday, August 28, 2017 11:41 am

ഒമാന്‍: ഓഫ് സീസണില്‍ പ്രത്യേക നിരക്കിളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി മസ്‌കത്തില്‍ നിന്നും സലാലയില്‍ നിന്നും കേരളത്തിലെ വിവിധയിടങ്ങളിലേക്കും മംഗലാപുരത്തേക്കുമുള്ള വണ്‍വേ ടിക്കറ്റുകള്‍ക്കാണ് പ്രത്യേക നിരക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.

മസ്‌കത്തില്‍ നിന്ന് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ക്ക് 30 റിയാലാണ് നിരക്ക്. മസ്‌കത്തില്‍ നിന്ന് മംഗലാപുരത്തേക്കും സലാലയില്‍ നിന്ന് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 40 റിയാലിനും ടിക്കറ്റുകള്‍ ലഭ്യമാകും. രണ്ട് വിഭാഗത്തിലും മൂന്ന് റിയാല്‍ സര്‍വീസ് ചാര്‍ജ് കൂടി നല്‍കണം. മുപ്പത് കിലോ ലഗേജിന് ഒപ്പം ഏഴ് കിലോയുടെ ഹാന്‍ഡ് ബാഗേജും കൊണ്ടുപോകാം.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റില്‍ നിന്നോ അംഗീകൃത ട്രാവല്‍ ഏജന്റുമാരില്‍ നിന്നോ ഈ മാസം 31 വരെ വാങ്ങുന്ന ടിക്കറ്റുകള്‍ക്കാകും പ്രത്യേക നിരക്ക് ലഭിക്കുക. സെപ്തംബര്‍ നാലു മുതല്‍ 2018 മാര്‍ച്ച് 24 വരെയുള്ള യാത്രകള്‍ക്ക് ഈ ടിക്കറ്റുകള്‍ ഉപയോഗിക്കാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x